മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം കൈപ്പറ്റി ജീവിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് പുറമേയ്ക്ക് നല്ല പേരുംപ്രശസ്തിയുമായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ കഴിവുകളും സമ്പത്തും ചൂഷണം ചെയ്തായിരിക്കും അവര്‍ ജീവിക്കുന്നത്. അത്തരക്കാരോട് വചനം പറയുന്നത് ഇതാണ്:
അലസതയിലും ഞങ്ങളില്‍ നിന്ന് സ്വീകരിച്ച പാരമ്പര്യത്തിന് ഇണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞുനില്ക്കണമെന്ന് സഹോദരരേ കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് കല്പിക്കുന്നു… ആരില്‍ നിന്നും ഞങ്ങള്‍ അപ്പം ദാനമായിവാങ്ങി ഭക്ഷിച്ചിട്ടില്ല. ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പട്ട കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്ക് നല്കാനാണ് ഇങ്ങനെ ചെയ്തത്.( 2 തെസ 6-9)
മറ്റുള്ളവരുടെ കഴിവുകള്‍ ചൂഷണം ചെയ്തും മറ്റുള്ളവര്‍ അധ്വാനിച്ചതിന്റെ പങ്കുപറ്റി ജീവിക്കാമെന്നുമുള്ള തീരുമാനങ്ങള്‍ മാറ്റിയെടുക്കൂ.. നമുക്ക് അധ്വാനിച്ചുജീവിക്കാം.