നൈജീരിയയിലെ തെക്കന്‍ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി.
് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോള്‍ രാവിലെ 9.45 ഓടെയാണ് ഫാ. ക്രിസ്റ്റ്യന്‍ ഇക്കെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
അനമ്പ്രയിലെ ഒറുമ്പ നോര്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെന്റ് മാത്യു ഇടവക വികാരിയാണ്.
അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഏഴാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ക്രിസ്റ്റ്യന്‍. വൈദികന്റെ മോചനത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.