ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് വൈദികനുമായ ഫാ. മാനുവല്‍ ബ്ലാങ്കോ നിര്യാതനായി. 85ാം വയസായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വൈദികനായിരുന്നു.
2015 സെപ്റ്റംബറിലാണ് താന്‍ കുമ്പസാരിക്കുന്നത് ഫാ. മാനുവല്‍ ബ്ലാങ്കോയോട് ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയത്. സംസ്‌കാരം ജൂണ്‍ 24 ന് നടക്കും.