ഇദേ കാണു… ഇതൊന്നു വായിച്ചേ… എന്ന് കറിപ്പെഴുതി എന്റെ രണ്ട് സുഹ്ര്യത്തുക്കൾ ഒരു വീഡിയോ എനിക്ക് ഇപ്പോൾ ഫോർവേഡ് ചെയ്തു തന്നു. നോക്കിയപ്പോൾ ഞാൻ രാവിലെ തന്നെ കണ്ട ഷാജൻ സ്കറിയായുടെ ഒരു വീഡിയോ ആണ്.
വീണ്ടും ഒന്നൂടെ ആ വീഡിയോ കേട്ടുനോക്കിയപ്പോൾ , എന്റെ സുഹൃത്തുക്കളുടെ ഫോണിലൂടെയുള്ള അഭിപ്രായവും കൂട്ടി ചേർത്തപ്പോൾ ഒരു കുറിപ്പ് ഇതിനെ പറ്റി എഴുതണം എന്ന് തോന്നി.
ആദ്യമേ തന്നെ പറയട്ടെ, എനിക്ക് ഷാജനെ നേരിട്ട് പരിചയം ഉള്ള ആളല്ല. എകദേശം പത്ത് ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ഇവിടെ യു കെ യിൽ വന്ന സമയത്ത് ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോർട്ടലിൽ ഒരു വാർത്ത കൊടുക്കുവാൻ ഷാജനെ നേരിട്ട് ഫോണിലൂടെ വിളിച്ച ഒരു പരിചയം . എന്റെയും വീട് കാഞ്ഞിരപ്പള്ളിയിലാണ് എന്നൊക്കെ പറഞ്ഞു ചെറിയ ഒരു സൗഹൃദ സംഭാഷണം . അത്ര മാത്രം. പിന്നീട് ഉള്ള ബന്ധം എല്ലാവര്ക്കും ഉള്ള പോലെ തന്നെ, ഷാജൻ നമ്മുടെ സ്വന്തമല്ലേ,നമ്മൾ പരസ്പരം പറയുന്ന കാര്യങ്ങളല്ലേ ഷാജൻ വിളിച്ചു പറയുന്നത് എന്നൊക്കെയുള്ള മനസ്സിന്റെ ചിന്തകളിലൂടെ മാത്രം.
ഷാജന്റെ വാർത്തകളോടോ ,നിലപാടുകളോടോ മരിയൻ പത്രത്തിലൂടെ ഒരഭിപ്രായം ഞങ്ങൾ പറയുന്നില്ല. ഞങ്ങൾക്ക് യോജിക്കാവുന്നതും, യോജിക്കാത്തതുമായ നിലപാടുകൾ ഷാജന് ഉള്ളതുകൊണ്ട് തന്നെ.
പക്ഷെ ,ഇന്ന് കണ്ട വീഡിയോ അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. ദൈവത്തിൽ ആശ്രയിക്കുന്ന ,അത്യുന്നതന്റെ കൃപയിലും ശക്തിയിലും ഇത്രമാത്രം വിശ്വസിക്കുകയും അത് പരസ്യമായി വിളിച്ചു പറയാൻ യാതൊരു മടിയും ഇല്ലാത്ത ഒരു വിശ്വാസി.
തൊണ്ണൂറ്റി ഒൻപതാം സംകീർത്തനം മുഴുവനായും തന്റെ ദൈവ നന്ദിയുടെ ഭാഗമായി ലോകത്തോട് വിളിച്ചു പറഞ്ഞ പത്രപ്രവർത്തകൻ.
എന്നെ തിന്മകളുടെ ചങ്ങലകളിൽ നിന്ന് രക്ഷിച്ചതും നിലവിൽ രക്ഷിക്കുന്നതും ദൈവമാണ് , ദൈവത്തിൽ ആശ്രയിച്ചാൽ ഒന്നിനും ഒരു കുറവും വരില്ല , ആ സംരക്ഷണയിൽ നിങ്ങളും പങ്കു ചേരൂ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു തികവുള്ള പോരാളി .
കൂടുതൽ എഴുതുന്നില്ല. ദൈവത്തിനു മാത്രം മഹത്വം ഉണ്ടാകട്ടെ. ഇനിയും ദൈവ മഹത്വം ഷാജനിലൂടെ ലോകമറിയുവാൻ ഇടയാകട്ടെ എന്ന ആഗ്രഹം ഇവിടെ പങ്കു വെക്കുകയും ചെയ്യുന്നു .
ഭാവിയിലും ദൈവം ഷാജന്റെ പ്രവർത്തനങ്ങളിൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം
ഷാജൻ ദൈവത്തെ മഹത്വപ്പെടുത്തുന്ന വീഡിയോ മരിയൻ പത്രത്തിന്റെ വായനക്കാർക്കായി ചുവടെ ചേർക്കുന്നു