നിർമല കോളേജിൽ നിസ്കാര മുറി അനുവദിക്കില്ല എന്ന മാനേജ്‌മന്റ് നിലപാടിന് മരിയൻ പത്രത്തിന്റെ അഭിനന്ദനങ്ങൾ . 72 വർഷത്തെ കോളേജിന്റെ പാരമ്പര്യം നിലനിർത്താനും സഭാവിശ്വാസികളുടെ ആഗ്രഹവും ഒരേപോലെ ഈ തീരുമാനം വഴി സാക്ഷാത്കരിച്ചു.
ഈ അവസരത്തിൽ ഇതിനുവേണ്ടി ശക്തമായ നിലപാടുകളുമായി മുൻപോട്ടു വന്ന കാസ എന്ന സംഘടനയും അതിന്റെ ഭാരവാഹികളും അഭിനന്ദനം അർഹിക്കുന്നു.
കഴിഞ്ഞ ദിവസം നൂറുകണക്കിന് ആൾക്കാർ കാണുകയും സപ്പോർട്ട് കൊടുക്കുകയും ചെയ്ത കാസ പ്രസിഡന്റ് ശ്രി കെവിൻ പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമായിരുന്നു.
“വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറിയെന്ന ആവശ്യം കേരളത്തിലൊരിടത്തും അനുവദിച്ചു നൽകരുത്.
കേരളീയ മതേതര പൊതു സമൂഹം കോളേജ് മാനേജ്മെൻ്റിന് ഒപ്പമാണ്. ഈ വിഷയത്തിൽ കോതമംഗലം രൂപതയും കോളേജ് മാനേജ്മെൻ്റും ഉറച്ച നിലപാട് സ്വീകരിക്കണം, വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ കേരളത്തിലെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മരണ മണിയായിരിക്കും നാളെ കോളേജിൽ മുഴങ്ങാൻ പോകുന്നത് – Kevin Peter CASA State President “
കാസയുടെ ഇതേ പോലെയുള്ള പോരാട്ടങ്ങൾ തുടരട്ടെ എന്നാശംസിക്കുന്നു,ആഗ്രഹിക്കുന്നു.
തോമസ് സാജ്
മാനേജിങ് എഡിറ്റർ
മരിയൻ പത്രം