Tuesday, October 15, 2024
spot_img
More

    വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകണം / സീറോ മലബാർസഭാ അൽമായ ഫോറം

    വയനാട്ടിലെ ചൂരൽമലയിലെ പ്രകൃതി ദുരന്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് ദേശീയ ദുരന്തത്തിന് തുല്യമായി പരിഗണിച്ച് വലിയ തോതിലുളള സഹായങ്ങള്‍ നല്‍കണം.കേരളത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സീറോ മലബാർ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.കേരളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിന് ശേഷം ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയാണ് ഇപ്പോൾ ആവശ്യം.ദേശീയ ദുരന്തമായി മുദ്രകുത്തിയാലും ഇല്ലെങ്കിലും ഭരണപരമായും നിയമപരമായും ഈ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്.

    വയനാട് ദുരന്തം മൂലമുണ്ടായ സാഹചര്യം അഭൂതപൂർവമായ അവസ്ഥയിലാണ്‌.കേരളത്തിലെ പല ജില്ലകളും   പ്രളയം മൂലം അതിദയനീയമായ അവസ്ഥയിലാണ്.സംസ്ഥാന സർക്കാരിൻ്റെ നേരിടാനുള്ള കഴിവിനപ്പുറ മാണ് ദുരന്തം.ഈ സാഹചര്യം സാധാരണ രക്ഷാപ്രവർത്തനത്തിലൂടെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റു ഉറവിടങ്ങളിൽ നിന്നും സാമ്പത്തിക സഹായവും പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനു ആവശ്യമായ മറ്റു സഹായ പദ്ധതികളും ലഭിക്കുമെന്ന പ്രതീക്ഷയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളീയരുടെ ആവശ്യത്തിന് ശക്തി പകരുന്നത്.

    കേന്ദ്രബജറ്റിൽ കേരളത്തിന് ചോദിച്ച  പ്രത്യേക സഹായമില്ല, പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളമില്ലാത്ത സ്ഥിതിയിൽ വയനാട് ദുരന്തത്തിൽ നിന്നും  മറ്റു ജില്ലകളിലെ പ്രളയ ദുരന്തങ്ങളിൽ നിന്നും കരകയറണമെങ്കിൽ കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജ് തന്നെയാണ് അനുവദിക്കേണ്ടത്.കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാർ ഈ ആവശ്യം നേടിയെടുക്കാൻ പരിശ്രമിക്കണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.                                                                    

    ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
    സീറോ മലബാർ സഭ,എറണാകുളം
     

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!