Monday, February 17, 2025
spot_img
More

    ഉത്കണ്ഠയോ, ഈശോയുടെ ഈ വാക്കുകേട്ടാല്‍ മതി എല്ലാം പമ്പകടക്കും

    ആധുനികജീവിതം ഏറെ സംഘര്‍ഷപൂരിതമാണ്. അസ്വഭാവികമായ പലതരത്തിലുള്ള ഉത്കണ്ഠകളാണ് അത് നമുക്ക് സമ്മാനിക്കുന്നത്. പലപ്പോഴും ആകുലമായ ചിന്തകളുമായിട്ടാണ് നാം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

    പക്ഷേ ക്രിസ്തു നമ്മോട് പറയുന്നത് ഒന്നിനെക്കുറിച്ചും ആകുലപ്പെടരുത് എന്നാണ്. മാത്രവുമല്ല ഒന്നിനെയുമോര്‍്ത്ത് ഭയപ്പെടുകയുമരുത് എന്നും ക്രിസ്തു പറയുന്നു. നമ്മുടെ ജീവിതങ്ങളിന്മേല്‍ നിയന്ത്രണമുള്ളത് ദൈവത്തിന് മാത്രമാണ്.

    അവിടുന്ന് നമ്മോട് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഉത്കണ്ഠകളും ആകുലതകളും പമ്പകടക്കും. ഈശോ നമ്മോടു പറയുന്ന ഇക്കാര്യങ്ങള്‍ ഒന്ന് മനസ്സിലേക്ക് കൊണ്ടുവരികയും അവ ഇടയ്ക്കിടെ അയവിറക്കുകയും ചെയ്താല്‍ നമ്മുടെ എല്ലാ ആകുലതകള്‍ക്കും വിരാമമാകും.ന ാം സ്വസ്ഥരാകുകയും ചെയ്യും.

    ഇതാ ആ വചനങ്ങള്‍


    ഉത്കണ്ഠ മൂലം ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു?.. നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.( മത്താ 6: 27-34)

    ഈ വചനങ്ങള്‍ ആവര്‍ത്തിച്ചുപറയുക, അപ്പോള്‍ ഉള്ളില്‍ ദൈവവിശ്വാസം ദൃഢപ്പെടുന്നതും ആകുലതകള്‍ അകന്നുപോകുന്നതും നാം അറിയും. ഇതൊരു ശീലമാക്കിക്കഴിഞ്ഞാല്‍ ചെറുതും വലുതുമായ പലകാര്യങ്ങളെയുമോര്‍ത്തുള്ള നമ്മുടെ ഉത്കണ്ഠാശീലങ്ങള്‍ ഇല്ലാതാകും. തീര്‍ച്ച

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!