ഈ ആഴ്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിനായുള്ള ഫ്രാൻസിൻ്റെ ദേശീയ തീർത്ഥാടനത്തിനായി ഫ്രാൻസിലെ ലൂർദ് മാതാവിൻ്റെ മരിയൻ ദേവാലയത്തിലെ കുളങ്ങൾ നാല് വർഷത്തിനിടെ ആദ്യമായി പൂർണ്ണമായും വീണ്ടും തുറന്നു.
ന്യൂസ് സ്റ്റേഷൻ യൂറോപ്പ് 1 അനുസരിച്ച്, ഓഗസ്റ്റ് 15-ന് 30,000-ൽ അധികം തീർഥാടകർ ലൂർദിൽ എത്തുമെന്ന് വാർത്താ സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു. വീൽചെയറുകളിൽ ആയിരക്കണക്കിന് രോഗികളെ നയിക്കുന്ന കുർബാനയിലും മെഴുകുതിരി കത്തിച്ചുമുള്ള ജപമാല ഘോഷയാത്രയോടെയും ആഴ്‌ച നീളുന്ന ആഘോഷം സമാപിക്കും.
ആദ്യം പകർച്ചവ്യാധിയും പിന്നീട് നവീകരണ പ്രവർത്തനങ്ങളും കാരണം ലൂർദിലെ നിമജ്ജന കുളങ്ങൾ 2020 മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു.. അടച്ചുപൂട്ടൽ സമയത്ത്, അത്ഭുതകരമായ നീരുറവയിൽ നിന്നുള്ള വിശുദ്ധജലം ഉപയോഗിച്ച് മുഖവും കൈകളും കൈത്തണ്ടകളും കഴുകുവാൻ തീർത്ഥാടകരെ പങ്കെടുക്കാൻ അനുവദിച്ചിരുന്നു.
ആയിരക്കണക്കിന് രോഗികളും വികലാംഗരും ഫ്രാൻസിൻ്റെ 151-ാമത് ദേശീയ തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരും വിശുദ്ധജലത്തിൽ പൂർണമായി സ്നാനം ചെയ്യാനുള്ള സാധ്യത സ്വാഗതം ചെയ്തു.
“ഇത് സാധാരണ നിലയിലേക്ക് ഉള്ള മടങ്ങിവരവാണ് ,” തീർത്ഥാടന പ്രസിഡൻ്റ് ഫാദർ സെബാസ്റ്റ്യൻ ആൻ്റണി ഒരു ഫ്രഞ്ച് റേഡിയോ സ്റ്റേഷനോട് പറഞ്ഞു.