അടുത്തിടെ നടന്ന പാരീസ് ഒളിമ്പിക്‌സിനായി നിർമ്മിച്ച ഒരു മണി ലോകത്തിലെ ഏറ്റവും ചരിത്രപരമായ കത്തീഡ്രലുകളിൽ ഒന്നായ നോട്രെ ഡാം കത്തീഡ്രലിൽ അതിനു പുതിയ സ്ഥലം കണ്ടെത്തുമെന്ന് OSV ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒളിമ്പിക്‌സ് വേളയിൽ, സെൻ്റ്-ഡെനിസ് സ്റ്റേഡ് ഡി ഫ്രാൻസിൽ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റുകൾ വെങ്കലമണി മുഴക്കി, ഇനിയും ഡിസംബറിൽ നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറക്കുമ്പോൾ കുർബാന സമയത്ത് അതേ മണി മുഴങ്ങും.
1,103 പൗണ്ട് ഭാരമുള്ള മണി നിർമ്മിച്ചത്, ഫ്രാൻസിലെ ഏറ്റവും വലിയ പള്ളികൾക്കും കത്തീഡ്രലുകൾക്കും, പ്രത്യേകിച്ച് ഒളിമ്പിക് ഗെയിംസിന് വേണ്ടിയുള്ള മണികൾ നിർമ്മിക്കുന്ന കോർണിലി ഹവാർഡ് ഫൗണ്ടറിയാണ്. നോർമണ്ടിയിലെ വില്ലെഡിയു-ലെസ്-പോയൽസ് എന്ന ചെറിയ ഫ്രഞ്ച് കമ്മ്യൂണിലാണ് ഫൗണ്ടറി സ്ഥിതി ചെയ്യുന്നത്.
2013-ൽ, കോർണിലി ഹാവാർഡ് ഫൗണ്ടറി അതിൻ്റെ 850-ാം വാർഷികത്തോടനുബന്ധിച്ച് നോട്ടർ ഡാമിനായി ഒമ്പത് പുതിയ മണികൾ നിർമ്മിച്ചു. 2019 ഏപ്രിൽ 15-ന് നോട്രെ ഡാമിലുണ്ടായ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ച ഈ ഒമ്പത് മണികളിൽ എട്ടെണ്ണം പുനഃസ്ഥാപിച്ചത് ഈ ഫൗണ്ടറിയാണ്.
കത്തീഡ്രലിൻ്റെ റെക്ടർ-ആർച്ച്പ്രിസ്റ്റ് ഫാദർ ഒലിവിയർ റിബാഡോ ഡുമാസ് പറഞ്ഞതായി ഒഎസ്വി ന്യൂസ് റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ് . “നോട്ട്രെ ഡാമിനുള്ള ഈ മണിയിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്നറിയാൻ പാരീസ് സംഘാടക സമിതി കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു,” “ഞങ്ങൾ അവരുടെ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു .”
ഒളിമ്പിക് ബെൽ കത്തീഡ്രലിനുള്ളിൽ ഓർഗനിനോട് ചേർന്നുള്ള മറ്റ് രണ്ട് മണികൾക്കൊപ്പം ചേർന്ന് ഇനിമുതൽ കുർബാനയിൽ മൂന്ന് മണികളും ഒരുമിച്ച് മുഴങ്ങും