പരിശുദ്ധാതമാവിനോടുള്ള ഈ നൊവേന വർഷത്തിൽ ഏതു സമയത്തും പ്രാത്ഥിക്കാവുന്നതാണ്. എന്നാൽ പാരമ്പര്യമായി സ്വർഗ്ഗാരോപണ വ്യാഴം ( സ്വർഗ്ഗാരോപണം അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റി വെക്കാത്ത സാഹചര്യത്തിൽ ) കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച മുതൽ പെന്തക്കോസ്റ്റിനു മുൻപുള്ള ശനിയാഴ്ച വരെയാണ് ആഘോഷിക്കപ്പെടുന്നത് .
ഒന്നാം ദിവസം
കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. 17:3).
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).
അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)
ഒന്നാം ദിവസം – ദൈവിക ജീവനില്‍ വളരാന്‍
“ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‍ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും.” (യോഹ.7:37-38)
“സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.” (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്‍കുകയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.
ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ കര്‍ത്താവും രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനുമായ ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രിത്വ.
പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ…
കർത്താവേ! കനിയണമേ
ക്രിസ്തുവേ, കനിയണമേ
കർത്താവേ! കനിയണമേ
ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ…
ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവത്തിന്റെ പുത്രാ ലോക വിമോചക…
ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ ത്രിത്വമേ, ഏക ദൈവമേ…
ഞങ്ങളെ അനുഗ്രഹിക്കണമേ.
പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ…
ഞങ്ങളിൽ വന്നു നിറയണമേ.
പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ…
ഞങ്ങളിൽ വന്നു നിറയണമേ.
ലോകത്തിന്റെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളിൽ വന്നു നിറയണമേ.
പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ എഴുന്നള്ളി വന്ന പരിശുദ്ധാത്മാവേ…
ഞങ്ങളിൽ വന്നു നിറയണമേ.
തീനാളത്തെ രൂപത്തിൽ ശിഷ്യരുടെമേൽ വന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
ആദിമ ക്രൈസ്തവ സമൂഹത്തിൽ നിറഞ്ഞ പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
യേശുവിന്റെ സാക്ഷികളാകാൻ ശക്തിപകരുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
സഭയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
വചനത്താൽ ഞങ്ങളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
കൂദാശകളാൽ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കൃപനൽകുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
പാപബോധം നൽകുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
നീതിബോധം നൽകുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
അന്ത്യവിധിയെ കുറിച്ച് പഠിപ്പിച്ച പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
സത്യത്തിന് പൂർണ്ണതയിലേക്ക് ആനയിക്കുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
ജീവൻ സമൃദ്ധമായി നൽകുന്ന പരിശുദ്ധാത്മാവേ…
ഞങ്ങളെ നയിക്കണമേ.
ബുദ്ധിയുടെ ദിവ്യപ്രകാശമേ…
ഞങ്ങളെ നയിക്കണമേ.
ജ്ഞാനത്തിന്റെ ഉറവിടമേ…
ഞങ്ങളെ നയിക്കണമേ.
അറിവിന്റെ പ്രകാശമേ…
ഞങ്ങളെ നയിക്കണമേ.
ദൈവഭയത്തിന് പ്രകാശമേ…
ഞങ്ങളെ നയിക്കണമേ.
വിശ്വാസത്തിന്റെ ആത്മാവേ…
ഞങ്ങളെ നയിക്കണമേ.
പ്രത്യാശയുടെ ആത്മാവേ…
ഞങ്ങളെ നയിക്കണമേ.
സ്നേഹത്തിന്റെ ആത്മാവേ…
ഞങ്ങളെ നയിക്കണമേ.
ആനന്ദത്തിൻറെ ആത്മാവേ…
ഞങ്ങളെ നയിക്കണമേ.
സമാധാനത്തിന് ആത്മാവേ…
ഞങ്ങളെ നയിക്കണമേ.
എളിമയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
ക്ഷമയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
ആത്മനിയന്ത്രണത്തിന്റെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
നന്മയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
കരുണയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
ഐക്യത്തിന്റെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
വിശുദ്ധിയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
വിശ്വസ്തതയുടെ ആത്മാവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
സഭയുടെ സംരക്ഷക…
ഞങ്ങളെ ശുദ്ധികരിക്കണമേ.
ദിവ്യകൃപയുടെ ഉറവിടമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
സഹനത്തിന്റെ ആശ്വാസമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
നിത്യ പ്രകാശമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
ജീവന്റെ ഉറവയേ….
ഞങ്ങളെ ശുദ്ധികരിക്കണമേ.
ആത്മീയ അഭിഷേകമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
മാലാഖയുടെ ആനന്ദമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
പ്രവാചകന്മാരുടെ പ്രചോദനമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
അപ്പോസ്തലന്മാരുടെ ഗുരുവേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
രക്തസാക്ഷികളുടെ ശക്തിയുടെ ഉറവിടമേ…
ഞങ്ങളെ ശുദ്ധികരിക്കണമേ.
പരിശുദ്ധാത്മാവേ കരുണയുള്ളവനേ…
ഞങ്ങളുടെ മേൽ കരുണമായിരിക്കണമേ.
പരിശുദ്ധാത്മാവേ കരുണയുള്ളവനേ…
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
പരിശുദ്ധാത്മാവേ കരുണയുള്ളവനേ…
ഞങ്ങളുടെ അനുഗ്രഹിക്കണമേ.
പ്രാർത്ഥക്കാം…
പിതാവിനോടും പുത്രനോടും കൂടെ ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവേ, എല്ലാവരെയും വിശുദ്ധീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവനേ, അങ്ങയുടെ ദാസരുടെ ഹൃദയങ്ങളിൽ നിറയണമേ. അവിടുന്ന് അത്യുന്നതനായ ദൈവത്തിന്റെ ദാനവും ജീവന്റെ ഉറവിടവും അധ്യാത്മിക അഭിഷേകവുമാണ്. അഗ്നിയും സ്നേഹവുമാണ്. അങ്ങുന്ന് പിതാവിന്റെ വാഗ്ദാനമാണ്. ഏഴു ദാനങ്ങളുടെ ദാതാവാണ്. അങ്ങയുടെ ദാനങ്ങളും ഫലങ്ങളും കൊണ്ട് ഞങ്ങളെ സമ്പന്നമാക്കണമേ. വിശുദ്ധിയോടെ ചിന്തിക്കുവാനും വിനയത്തോടെ സംസാരിക്കുവാനും വിവേകത്തോടെ പ്രവർത്തിക്കാനുള്ള വരം നൽകണമേ. സഹനങ്ങളുടെയിടയിൽ സ്ഥിരോത്സാഹത്തോടെ പിടിച്ചു നിൽക്കുവാനും സംശയങ്ങളെ ദുരികരിക്കുവാനും ജീവിതത്തിലെ മോഹഭംഗങ്ങളിൽ പ്രത്യാശ കൈവിടാതിരിക്കാനും സ്നേഹിക്കാനും മറ്റുള്ളവരിൽ അങ്ങയെ കാണാനും അനുഗ്രഹിക്കണമേ. സർവ്വശക്തനായ പിതാവിനോടും അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിനോടുകൂടെ എന്നെന്നും ജീവിച്ചുവാഴുന്ന അങ്ങയ്ക്ക് എല്ലാ സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ… ആമേൻ