ദരിദ്രനായി ജനിച്ച യേശുവേ, അങ്ങയെ അനുപദം പിന്തുടര്‍ന്നു കൊണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച കല്‍ക്കട്ടായിലെ തെരുവീഥിയിലേക്ക് കടന്നുവരുവാന്‍ മദര്‍ തെരേസയ്ക്ക് പ്രചോദനം കൊടുത്തതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഈ എളിയവരില്‍ ഒരാള്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത് എന്ന തിരുവചനം അനുസരിച്ച് അഗതികളും ആലംബഹീനരുമായവരെ സംരക്ഷിച്ച മദര്‍ തെരേസയെപ്പോലെ, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ ഞങ്ങളേയും പ്രാപ്തരാക്കണമേ.
ജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങളും പ്രതിസന്ധികളും മൂലം വിഷമിക്കുന്നവരും, ആത്മീയ അന്ധകാരത്തില്‍ കഴിയുന്നവരുമായ എല്ലാവരെയും അമ്മ വഴി അനുഗ്രഹിക്കണമെന്നും, ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം…. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ വഴി നല്‍കണമെന്നും പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.