യേശുനാഥന്‍റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമാശ്ലീഹായെ ഈ ഭാരതമണ്ണില്‍ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു. ആരാധിക്കുന്നു, നന്ദി പറയുന്നു. കേരളമൊട്ടാകെ വിശ്വാസ വെളിച്ചം പകരുവാനായി ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, അനേകായിരങ്ങളെ സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കുകയും, അവസാനം യേശുവിനു വേണ്ടി ഒരു രക്തസാക്ഷിയായിത്തീരുകയും ചെയ്ത വിശുദ്ധനെപ്പോലെ ഞങ്ങളും വിശ്വാസ ദാര്‍ഢൃവും, ജീവിത വിശുദ്ധിയും, ആത്മാക്കള്‍ക്കായുള്ള ദാഹവും ഉള്ളവരായിത്തീരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ.
വി. തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതോടോപ്പം ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ അനുഗ്രഹം…… വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്കു നല്‍കണമേ. കേരള സഭയെ കൂടുതല്‍ പ്രേഷിത ചൈതന്യത്താല്‍ നിറയ്ക്കുകയും, സഭവിട്ടു പോകുന്ന മക്കളെ നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് തിരികെ ആനയിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.