Tuesday, October 15, 2024
spot_img
More

    ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ , തൻ്റെ എക്കാലത്തെയും ദൈർഘ്യമേറിയ യാത്ര.

    തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലും മാർപ്പാപ്പയുടെ നാലു രാജ്യങ്ങളിലെ പര്യടനങ്ങളിലെ ആദ്യ സ്ഥലമായ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഫ്രാൻസിസ് മാർപാപ്പ ചൊവ്വാഴ്ച എത്തി, . ഇന്നുവരെയുള്ള മാർപ്പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ രാജ്യാന്തര യാത്രയായിരിക്കും ഈ യാത്രയെന്ന് കരുതപ്പെടുന്നു..

    13 മണിക്കൂറിലധികം നീണ്ട ഒറ്റരാത്രി യാത്രക്ക് ശേഷം, 87-കാരനായ മാർപാപ്പ ആംബുലിഫ്റ്റിൻ്റെയും വീൽചെയറിൻ്റെയും സഹായത്തോടെ വിമാനത്തിൽ ഇൻഡോനേഷ്യയിൽ വന്നു ഇറങ്ങി. അവിടെ അദ്ദേഹത്തെ ഓദ്യാഗികമായി ഗാർഡ് സല്യൂട്ട് നൽകി രണ്ട് കുട്ടികൾ പരമ്പരാഗത രീതിയിൽ പൂച്ചെണ്ട് നൽകി സ്വികരിച്ചു .

    “പാപ്പൽ വിമാനം” എന്ന് വിളിക്കപ്പെടുന്ന ചാർട്ടേഡ് ഐടിഎ എയർവേയ്‌സ് വിമാനം 7,055 മൈൽ പിന്നിട്ട് ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലൂടെ കടന്നുപോയി, പ്രാദേശിക സമയം രാവിലെ 11:18 ന് ജക്കാർത്തയിലെ സോകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

    മാർപാപ്പയുടെ 11 ദിവസത്തെ യാത്രയിലെ ആദ്യത്തേതാണ് ഇത്. സെപ്തംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലെ കത്തോലിക്കാ സമൂഹങ്ങൾ സന്ദർശിക്കാൻ അദ്ദേഹം 20,000 മൈൽ സഞ്ചചരിക്കും .

    പ്രായവും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് വിദേശ യാത്രകൾ മന്ദഗതിയിലായതിനെത്തുടർന്ന് ,ഇപ്പോൾ നടക്കുന്ന മാർപ്പാപ്പയുടെ തെക്കുകിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലും നടത്തുന്ന ഈ പര്യടനം അദ്ദേഹത്തിൻ്റെ ഈ വർഷത്തെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!