പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ പെല്ലെവോസിൻ ദേവാലയത്തിൽ ഔവർ ലേഡി ഓഫ് മേഴ്‌സി പ്രത്യക്ഷപ്പെട്ടതിൽ എതിർപ്പുകളൊന്നുമില്ലെന്നും വിശ്വാസികൾക്ക് “വിവേചനപരമായ രീതിയിൽ അത് വിശ്വസിക്കുവാൻ അധികാരമുണ്ടെന്നും” വത്തിക്കാൻ സ്ഥിരീകരിച്ചു.
ഫ്രാൻസിലെ ബൂർജസിലെ ആർച്ച് ബിഷപ്പ് ജെറോം ഡാനിയൽ ബ്യൂവിൻ്റെ അഭ്യർത്ഥനയെത്തുടർന്ന് ഫ്രഞ്ച് വനിത എസ്റ്റെല്ലെ ഫാഗേറ്റിൻ്റെ അത്ഭുതകരമായ ദർശനങ്ങൾക്കും ശാരീരിക സൗഖ്യത്തിനും ആഗസ്റ്റ് 22-ന് പരിശുദ്ധ സിംഹാസനം ഒരു “നിഹിൽ ഒബ്സ്റ്റാറ്റ്” (വിരോധമില്ല) പുറപ്പെടുവിച്ചു.
“എസ്റ്റെല്ലെയുടെ വിവരണങ്ങൾ അവരുടെ ലാളിത്യം, വ്യക്തത, വിനയം എന്നിവയാൽ ശ്രദ്ധേയമാണ്,” ഡികാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് (ഡിഡിഎഫ്) ബൂർജസ് ആർച്ച് ബിഷപ്പിന് എഴുതിയ കത്തിൽ പറയുന്നു. “കരുണയുള്ള അമ്മ എസ്റ്റെല്ലിനോട് എങ്ങനെ പെരുമാറിയിരുന്നു എന്നത് വളരെ വിലപ്പെട്ടതാണ്.”
ഭേദമാക്കാനാകാത്ത രോഗവുമായി താൻ മല്ലിടുമ്പോൾ, “ശാന്തമായ നോട്ടം”, “കരുണയുടെ വാക്കുകൾ” എന്നിവയിലൂടെ മാതാവ് തന്നെ പലപ്പോഴും സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി ഫാഗറ്റ് പറഞ്ഞു, പ്രത്യേകിച്ച് തൻ്റെ മാതാപിതാക്കൾ ദാരിദ്ര്യത്തിൽ കഴിയുന്നതിൻ്റെ ആത്മീയ വേദനയുടെ സമയത്ത്.
ഡിഡിഎഫ് പറയുന്നതനുസരിച്ച്, ഫാഗെറ്റിൻ്റെ “മറ്റുള്ളവരോടുള്ള ഉദാരമായ സമർപ്പണമാണ്” മേരിയുടെ മാതൃഹൃദയത്തെ സ്പർശിച്ചത് എന്നാണു.