Friday, April 25, 2025
spot_img
More

    എപ്രിൽ 25: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ- വിശുദ്ധ മര്‍ക്കോസ്

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് – വിശുദ്ധ മര്‍ക്കോസ് . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക്‌ സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത്‌ തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം അന്തിയോക്കിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി വര്‍ത്തിച്ചിരുന്നതായും കാണാം. എന്നാല്‍ മര്‍ക്കോസ് ഇത്തരം കഠിന പ്രയത്നങ്ങള്‍ക്ക് പക്വതയാര്‍ജിക്കാത്തതിനാല്‍ അവര്‍ വിശുദ്ധനെ പാംഫിലിയായിലെ പെര്‍ജില്‍ നിറുത്തി.

    ഈ രണ്ടു പ്രേഷിതരും തങ്ങളുടെ രണ്ടാമത്തെ പ്രേഷിത ദൗത്യത്തിനായി യാത്ര തിരിച്ചപ്പോള്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂടെ കൂട്ടുവാന്‍ താല്‍പ്പര്യപ്പെട്ടുവെങ്കിലും പൗലോസ് അതിനെ എതിര്‍ത്തു. അതിനാല്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂട്ടികൊണ്ട് സൈപ്രസിലേക്കൊരു സുവിശേഷ യാത്ര നടത്തി. ചുരുങ്ങിയ കാലം കൊണ്ട് മര്‍ക്കോസിന്റേയും, പൗലോസിന്റേയും ഇടയിലുള്ള മുറിവുണങ്ങി. പൗലോസ് റോമില്‍ ആദ്യമായി തടവിലാക്കപ്പെട്ടപ്പോള്‍ മര്‍ക്കോസ് അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും വരുത്താതെ തുടര്‍ന്ന് കൊണ്ട് പോയി (Col. 4:10; Philem. 24). അതിനാല്‍ അപ്പസ്തോലനായ പൌലോസ്, മര്‍ക്കോസിനെ അഭിനന്ദിക്കുകയുണ്ടായെന്ന്‍ പറയപ്പെടുന്നു. രണ്ടാമതും പൗലോസ് ബന്ധനസ്ഥനായപ്പോള്‍ അദ്ദേഹം, വിശുദ്ധ മര്‍ക്കോസിന്റെ സാന്നിധ്യം ആവശ്യപ്പെടുകയുണ്ടായി (2 Tim. 4:11).

    വിശുദ്ധ പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും, ശിഷ്യനും, തര്‍ജ്ജമക്കാരനുമായി വര്‍ത്തിച്ചിരുന്നുവെന്ന്‍ പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും, വിശുദ്ധ പത്രോസിന്റെ സ്വാധീനത്താലാണ് വിശുദ്ധന്‍ തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും ഒരു പൊതുവായ അഭിപ്രായമുണ്ട്.

    നാല് സുവിശേഷങ്ങളിലും വെച്ച് ഏറ്റവും ചെറിയ സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റെതായിരിന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം രൂപം കൊണ്ടത്‌ റോമിലാണ്. മാത്രമല്ല യേശുവിന്റെ ജീവിതത്തെ കാലഗണനാപരമായി അവതരിപ്പിച്ചതാണ് വിശുദ്ധന്റെ മറ്റൊരു യോഗ്യത. അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ രക്ഷകന്റെ ജീവിത സംഭവങ്ങളെ ചരിത്രപരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണുവാന്‍ നമ്മുക്ക് സാധിയ്ക്കും. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷങ്ങള്‍ ‘പത്രോസിന്റെ സുവിശേഷങ്ങളെന്ന്’ പറയപ്പെടുന്നു.

    കാരണം വിശുദ്ധ മര്‍ക്കോസ് സുവിശേഷമെഴുതിയത് വിശുദ്ധ പത്രോസിന്റെ നിര്‍ദ്ദേശത്തിലും സ്വാധീനത്തിലുമാണ്. ഈജിപ്തിലെ അലെക്സാണ്ട്രിയായിലെ മെത്രാനായിരിരുന്നതു കൊണ്ട് ഒരു രക്തസാക്ഷിയുടെ മരണമായിരുന്നു വിശുദ്ധന്റെതെന്നു കരുതപ്പെടുന്നു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അലെക്സാണ്ട്രിയായില്‍ നിന്നും വെനീസിലേക്ക് മാറ്റുകയും, അവിടെ വിശുദ്ധ മര്‍ക്കോസിന്റെ കത്രീഡലില്‍ ഒരു വലിയ ശവകുടീരം പണികഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!