ബുര്‍ക്കിനോ ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ കുരിശുരൂപം ധരിച്ചതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നാലു ക്രൈസ്തവരെ കൊലപ്പെടുത്തി. ഗ്രാമവാസികളുടെ ഇടയിലേക്ക് വന്ന് ക്രൂശുരൂപം ധരിച്ചവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഇതായിരിക്കും നിങ്ങള്‍ക്കുള്ള ശിക്ഷയെന്ന് മടങ്ങിപ്പോകുമ്പോള്‍ തീവ്രവാദികള്‍ ഭീഷണിപ്പെടുത്താനും മറന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. ഇസ്ലാം തീവ്രവാദികളുടെ ഭീഷണികളെ തുടര്‍ന്ന് നിരവധി പേര്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ചതായും വാര്‍ത്തകളുണ്ട്. ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് ക്രിസ്തുമതം തുടച്ചുനീക്കാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.
ഇരുപത് ശതമാനം മാത്രമാണ് ഇവിടെ ക്രൈസ്തവപ്രാതിനിധ്യമുള്ളത്.