കൊച്ചി: മാണ്ഡ്യ രൂപതാധ്യക്ഷനും സിഎംഐ സന്യാസസഭാംഗവുമായ ബിഷപ് മാര്‍ ആന്റണി കരിയില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്. സീറോ മലബാര്‍ സഭയുടെ സിനഡിന്റെ അവസാന ദിവസമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
1950 മാര്‍ച്ച് 26 ന് ചേര്‍ത്തല, ചാലില്‍ ആണ് മാര്‍ ആന്റണി കരിയില്‍ ജനിച്ചത്. 1977 ഡിസംബര്‍ 27 ന് പുരോഹിതനായി. 2002 മുതല്‍ 2008 വരെ സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ആയിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജിന്റെ പ്രഫസറായും പ്രിന്‍സിപ്പലായും സേവനം ചെയ്ത ഇദ്ദേഹം കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ പ്രിന്‍സിപ്പല്‍, ക കൊച്ചിരാജഗിരി ബിസിനസ് സ്‌കൂള്‍ ആന്റ് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംങ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചി്ട്ടുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.