Tuesday, November 5, 2024
spot_img
More

    ഒക്ടോബർ 14 – ഔർ ലേഡി ഓഫ് ലാ റോഷേൽ

    ഒക്ടോബർ 14 –  ഔർ ലേഡി ഓഫ് ലാ റോഷേൽ, (ലാ റോഷെറ്റ്), ഫ്രാൻസ് (ഏഴാം നൂറ്റാണ്ട്)

    ആബട്ട് (മഠാധിപതി) ഓർസിനി എഴുതി: “ജനീവയ്ക്കടുത്തുള്ള ഔർ ലേഡി ഓഫ് ലാ റോഷെറ്റ്. ഒരു കുറ്റിക്കാടിനടുത്തേക്ക് വന്ന ഒരു ഇടയൻ, അവിടെ വ്യസനത്തോടെയുള്ള ശബ്ദം കേട്ടു, അവിടെ പരിശുദ്ധ കന്യകയുടെ ഒരു ചിത്രം കണ്ടെത്തി, അത് അവിടെ ഒരു പള്ളി പണിയുന്നതിന് കാരണമായി.”

    മരിയൻ കലണ്ടറിൽ ഈ തീയതി ഔർ ലേഡി ഓഫ് ലാ റോഷെലിനെ ആണ് കാണിച്ചതെങ്കിലും, കൂടുതൽ അന്വേഷണത്തിൽ മനസ്സിലായി അത് യഥാർത്ഥത്തിൽ ഔർ ലേഡി ഓഫ് ലാ റോച്ചെറ്റിനെ ആണ് പരാമർശിക്കുന്നതെന്ന്, ആ മഠാധിപതി പ്രസ്താവിച്ചതുപോലെ.

    ഫ്രാൻസിലെ ലാ റോഷെറ്റ്, കണ്ടുപിടിക്കാൻ പ്രയാസമുള്ള പട്ടണമാണ്. ഇത് ജനീവയ്ക്ക് സമീപമാണെന്നും ഫ്രാൻസിലെ സെൻ്റ് ക്ലെയർ തടാകത്തിന് സമീപം,  തെക്കൻ ജനീവയ്ക്ക് അരികെ ലാ-ക്രോ-ഡെ- ലാ- റോഷെറ്റ് എന്ന ഒരു പട്ടണമുണ്ടെന്നും ആബട്ട് ഓർസിനി എഴുതി. ജനസംഖ്യ വളരെ കുറവാണ്, കഴിഞ്ഞ സെൻസസ് പ്രകാരം 248 നിവാസികൾ മാത്രമാണുള്ളത്. 

    ഔർ ലേഡി ഓഫ് ലാ റോഷെറ്റ്

    “ദൈവികതയുടെ ഉഗ്രപ്രളയങ്ങൾ, മറിയത്തിൻ്റെ പരിശുദ്ധമാക്കപ്പെട്ട  ആത്മാവിൻ്റെ ഈ വിശുദ്ധ നഗരത്തിൽ കണ്ടുമുട്ടി. മറ്റൊരു സൃഷ്ടിയിലും ഇന്നോളം നിക്ഷേപിക്കാത്തത്ര വലിയ കൃപകളും നന്മകളും ഈ സ്വർഗ്ഗീയ കന്യകയുടെ മേൽ ചൊരിയാൻ അവിടുന്ന് തീരുമാനിച്ച ആ ജ്ഞാനത്തിൻ്റെയും നന്മയുടെയും അടിത്തറയിൽ നിന്നാണ് അത് ഉത്ഭവിച്ചത്”. 

    “അവരെ അവളുടെ കൈവശം നൽകാനുള്ള സമയം വന്നെത്തിയപ്പോൾ, അതായത് അവൾ സ്വാഭാവിക ജീവിതത്തിലേക്ക് വരുന്ന നിമിഷം തന്നെ, സർവ്വശക്തൻ അത്രയും കാലം പിടിച്ചുവെച്ച തന്റെ ആഗ്രഹം, സന്തോഷത്തിനും പൂർണ്ണ സംതൃപ്തിക്കും അനുസൃതമായി നിറവേറ്റി. ഒരു വിശുദ്ധനും, എല്ലാ വിശുദ്ധരും ഒന്നിച്ച് ചേർന്നാലും ഉണ്ടാകാനിടയില്ലാത്തത്ര, ഒരു മനുഷ്യനാവിനും മതിയായി പുകഴ്ത്താൻ കഴിയാത്തത്ര വലിയ അളവിലാണ് പരിശുദ്ധ അമ്മയുടെ ഗർഭധാരണസമയത്ത്,  എല്ലാ കൃപകളും ദാനങ്ങളും അവളുടെ പരിശുദ്ധ ആത്മാവിൽ ചൊരിഞ്ഞുകൊണ്ട്, ഏറ്റം വിശ്വസ്തനായ കർത്താവ് താൻ ആസൂത്രണം ചെയ്തത് നടപ്പിൽ വരുത്തിയത്”. 

    “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന വധുവിനെ പോലെ, എല്ലാ പൂർണ്ണതകളാലും അലങ്കരിക്കപ്പെട്ടിരുന്നെങ്കിലും,  സമ്പൂർണ സദ്‌ഗുണങ്ങളാൽ സമ്പന്നയായിരുന്നുവെങ്കിലും, അവൾക്ക് അതെല്ലാം ഒരേസമയം പ്രയോഗിക്കണ്ടായിരുന്നു, അവളുടെ അമ്മയുടെ ഗർഭപാത്രത്തിലെ അവളുടെ അവസ്ഥയ്ക്ക് യോജിച്ച വിധം ആയിരുന്നാൽ മതിയായിരുന്നു”..

    അഗ്രേഡയിലെ വാഴ്ത്തപ്പെട്ട മേരിയുടെ – ‘ദൈവനഗരത്തിൽ’ നിന്ന്. 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!