Saturday, October 5, 2024
spot_img
More

    എട്ടു നോമ്പു തിരുനാളിന് ഇന്ന് തുടക്കം

    പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പിലേക്ക് ഇന്ന് മരിയഭക്തര്‍ പ്രവേശിക്കുകയാണ്. സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകകളുടെ ഉപവാസമായിട്ടാണ് എട്ടുനോമ്പിനെ കണക്കാക്കിപ്പോരുന്നത്. കാരണം പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മിക ബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാനാണ് എട്ടുനോമ്പ് ആരംഭിച്ചതെന്നും അത് കൊടുങ്ങല്ലൂരിലെ സ്ത്രീകളാണ് ആരംഭിച്ചതെന്നുമാണ് പാരമ്പര്യം.

    എട്ടുനോമ്പിന്റെ തുടക്കം മണര്‍കാടുപള്ളിയിലാണ് എന്നാണ് വിശ്വാസം. ഇന്ന് ഏറ്റവും വിപുലമായ രീതിയില്‍ എട്ടുനോമ്പു ആചരിക്കുന്നതും മണര്‍കാട് പള്ളിയിലാണ്.

    എങ്കിലും കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളി, നാഗപ്പുഴ പള്ളി എന്നിവിടങ്ങളിലെ എട്ടുനോമ്പുതിരുനാളുകളും പ്രശസ്തമാണ്.

    നോമ്പെടുത്ത്, ഉപവാസമനുഷ്ഠിച്ച്, പ്രാര്‍ത്ഥനയോടെ നമുക്ക് എട്ടുനോമ്പിലേക്ക് പ്രവേശിക്കാം. മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാര്‍ക്കും പരിശുദ്ധ അമ്മയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!