കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെ.സി.ബി.സി പ്രൊ-ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ‘ലവീത്ത 2019’മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഉദരത്തില്‍ വച്ച് തന്നെ ശിശുക്കള്‍ കൊലചെയ്യപ്പെടുന്നു.ആത്മഹത്യയും കൊലപാതകങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ജിവന്റെ മഹത്വം മുന്നില്‍ നിന്ന് പ്രഘോഷിക്കുവാന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതും പ്രശംസനിയമാണ്. അദ്ദേഹം പറഞ്ഞു.