ഒക്ടോബർ 25 – ഔർ ലേഡി ഓഫ് ടൊലീഡോ കത്തീഡ്രൽ പ്രതിഷ്ഠാപനം, സ്‌പെയിൻ(1070)
ആശ്രമാധിപതി ഓർസിനി എഴുതി: “സ്‌പെയിനിലെ ടൊലീഡോ മാതാവിൻ്റെ പ്രതിഷ്ഠാപനം ആ നഗരത്തിലെ ആർച്ച് ബിഷപ്പായിരുന്ന ബെർണാഡ് ഏകദേശം 1075-ൽ നടത്തി. ഈ കത്തീഡ്രലിന് 300,000 ലീവറോളം (ഫ്രഞ്ച് നാണയം )വരുമാനമുണ്ട്”.
1085-ൽ ലിയോണിലെയും കാസിൽന്റെയും രാജാവായ അൽഫോൻസോ ആറാമൻ മൂറുകളിൽ നിന്ന് നഗരം പിടിച്ചെടുത്തപ്പോൾ സ്പെയിനിലെ ടൊലീഡോ നഗരം തിരിച്ചുപിടിച്ചിരുന്നില്ല. വിസിഗോത്തുകൾ സ്‌പെയിൻ ഭരിച്ച കാലത്ത് ടൊലീഡോ അവരുടെ തലസ്ഥാനമായിരുന്നതിനാൽ ഇത് വീണ്ടും കൈവശപ്പെടുക എന്നത് ഒരു സുപ്രധാന ഘട്ടമായിരുന്നു. സ്പെയിനിലെ മുസ്ലീം ആക്രമണകാരികൾ നഗരത്തിലെ ദൈവാലയം അശുദ്ധമാക്കുകയും മോസ്ക് ആയി ഉപയോഗിക്കുകയും ചെയ്തിരുന്നു, എന്നാൽ 1087-ൽ അത് വെഞ്ചിരിച്ചു സമർപ്പിക്കപ്പെട്ടത് കണ്ടപ്പോൾ ജനങ്ങൾ ആശ്വസിച്ചു.
അൽഫോൻസോ രാജാവിന്റെ വാഗ്ദാനം പോലെ അത് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിൻ കീഴിൽ സമർപ്പിക്കപ്പെട്ടു.
1225-ൽ ഫെർണാണ്ടോ മൂന്നാമൻ രാജാവ് പദ്ധതികൾ തയ്യാറാക്കുകയും മൂലക്കല്ലിടുകയും ചെയ്തത് പ്രകാരം പഴയ കത്തീഡ്രലിന് പകരമായി ഒരു പുതിയ കത്തീഡ്രലിന്റെ പണി ആരംഭിച്ചു. അതിനായി ഫെർണാണ്ടോയുടെ നല്ല സുഹൃത്തായിരുന്ന ആർച്ച് ബിഷപ്പ് റോഡ്രിഗോ സിമെനെസ് ഡി റാഡ, അദ്ദേഹം ബിഷപ്പായിരുന്ന സ്ഥലത്തെ പുതിയ കത്തീഡ്രലിൻ്റെ പൂർത്തീകരണത്തിനായി വളരെ ഊർജ്ജസ്വലനായി പ്രവർത്തിച്ചു.
ടൊലീഡോ മാതാവ് :
സ്പെയിനിലെ ടൊലീഡോ നഗരത്തിൽ കലാവിഷ്കാരത്തിന്റെ നിരവധി മാസ്റ്റർപീസുകളും മനോഹരമായ ആരാധനാലയങ്ങളും ഉള്ളതിനാൽ ഒരു സന്ദർശകൻ വെളുത്ത കന്യകയെ (മാതാവിനെ)എളുപ്പത്തിൽ കണ്ടില്ലെന്ന് വരും. ടൊലീഡോയിലെ ഗംഭീരമായ കത്തീഡ്രലിൽ അൾത്താരയുടെ താഴെയായി ഒരു ബലിപീഠത്തിന് മുകളിൽ അവൾ നിൽക്കുന്നു.
മാതാവിന്റെ തിരുരൂപം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഉത്ഭവത്തിൽ നിന്നുള്ള വെണ്ണക്കൽ ശില്പമാണ്. അമ്മയും കുഞ്ഞും വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു, അവരുടെ വസ്ത്രത്തിന്റെ അരികുകളിൽ രത്നങ്ങൾ പതിച്ച സ്വർണ്ണം. കാലക്രമേണ ഇരുണ്ടുപോയ അവരുടെ മുഖങ്ങൾ ചുരുണ്ട, ചുവപ്പും മഞ്ഞയും കലർന്ന മുടി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
ഈ രൂപത്തെ ‘ടൊലീഡോയിലെ പുഞ്ചിരിക്കുന്ന കന്യക’എന്നും വിളിക്കുന്നു; കാരണം കയ്യിലിരിക്കുന്ന കുട്ടിയുടെ വലതു കൈ അമ്മയുടെ മുഖത്ത് തഴുകുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് അതിനോട് പ്രതികരിക്കുന്നു. അവളെ ‘വെർജിൻ ഓഫ് പ്രീമ എന്നും ‘വെർജിൻ ബ്ലാങ്ക’ എന്നും വിളിക്കുന്നു.