Wednesday, October 9, 2024
spot_img
More

    നോമ്പുകാലം, ദമ്പതികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ജീവിതപങ്കാളികള്‍ പരസ്പരം ആത്മരക്ഷ കൂടി കണക്കിലെടുത്ത് ജീവിക്കേണ്ടവരാണ്.പങ്കാളിയുടെ ആത്മരക്ഷ ഉറപ്പുവരുത്താന്‍ തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം അവര്‍ ശ്രമിക്കേണ്ടതുമാണ്. ഈ നോമ്പുകാലത്ത് ദമ്പതികള്‍ എങ്ങനെയെല്ലാം ജീവിക്കണം, പെരുമാറണം എന്നതിനെക്കുറിച്ച് ധാരണയുണ്ടാകുന്നത് നല്ലതാണ്. ഇത് പരസ്പരമുള്ള ആത്മരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.

    നിത്യവും ഒരുമിച്ചു പള്ളിയില്‍ പോവുക

    ദമ്പതികള്‍ ഒരുമിച്ച് എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ ഈ നോമ്പുകാലത്ത് ശ്രദ്ധിക്കണം. ചിലപ്പോഴെങ്കിലും ഇക്കാര്യത്തില്‍ പ്രായോഗികമായ ബുദ്ധിമുട്ട് ചിലര്‍ നേരിടുന്നുണ്ടാവാം. എങ്കിലും കഴിയുന്നതുപോലെ ഒരുമിച്ചുപോകാന്‍ ശ്രമിക്കണം. നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ആത്മാവിന് അതിശയകരമായ ഫലങ്ങള്‍ പ്രദാനം ചെയ്യുമെന്നും ആത്മീയവും ഭതികവുമായ നന്മകള്‍ ഉണ്ടാകുമെന്നും വിശുദ്ധ പാദ്രെപിയോ പറയുന്നു.

    ആരാധനയില്‍ ഒരുമിച്ച് പങ്കെടുക്കുക

    ദമ്പതികള്‍ ഒരുമിച്ച് ആരാധനയില്‍ പങ്കെടുക്കുന്നതിലൂടെ ദൈവം അവരെ കൂടുതലായി ശക്തിപ്പെടുത്തും പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും വര്‍ദ്ധി്ക്കുകയും ചെയ്യും.

    ഒരുമിച്ച് കൊന്ത ചൊല്ലുക

     എല്ലാകാലത്തെയും ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ് കൊന്ത. ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ലോകത്തോട് ആവശ്യപ്പെട്ടത് നിത്യവും കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നു. ഒരുമിച്ചു കൊന്ത ചൊല്ലുന്ന കുടുംബം ഒരുമിച്ചു നിലനില്ക്കും എന്നാണ് ഫാ. പാട്രിക് പേയ്ടണ്‍ പറയുന്നത്. അതുകൊണ്ട് നോമ്പുകാലത്ത് മുമ്പത്തെക്കാള്‍ തീക്ഷ്ണതയില്‍ ദമ്പതികള്‍ ഒരുമിച്ച് കൊന്ത  ചൊ്ല്ലി പ്രാര്‍ത്ഥിക്കുക.

    കരുണപ്രവൃത്തികള്‍ ചെയ്യുക

    കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും വേണ്ടിയുള്ളതാണ് നോമ്പുകാലം എന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ദമ്പതികള്‍ ഒരുമിച്ച് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ആശുപത്രി സന്ദര്‍ശനം, വൃദ്ധസദനസന്ദര്‍ശനം എ്ന്നിവയും നല്ലകാര്യങ്ങളാണ്.

    ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിക്കുക

    നോമ്പുകാലത്ത് ദേവാലയങ്ങളിലും കോണ്‍വെന്റുകളിലും എല്ലാം അനുഷ്ഠിച്ചുപോരുന്ന ഭക്ത്യാഭ്യാസമാണ് കുരിശിന്റെ  വഴി. വീടുകളിലും അത് നടത്താറുണ്ട്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതിനൊപ്പം തന്നെ ദമ്പതികള്‍ മാത്രമായും ഇത് ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ നിസ്വാര്‍ത്ഥമായ സ്‌നേഹവും ത്യാഗസമ്പുര്‍ണ്ണമായ സമര്‍പ്പണവും അതിന്റേതായ ആഴത്തിലും അര്‍ത്ഥത്തിലും അറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് കുടുംബജീവിതത്തെ വിശുദ്ധിയോടും ആത്മത്യാഗത്തോടും കൂടി സമീപിക്കാന്‍ ദമ്പതികളെ ഏറെ സഹായിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!