.
ലെയ്‌ഷെസ്റ്റര്‍: വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ, മുപ്പതുവര്‍ഷം മുമ്പ് നടന്ന രോഗസൗഖ്യത്തിന് ഒടുവില്‍ സഭയുടെ അംഗീകാരം. മള്‍ട്ടിപ്പള്‍ സ്‌ക്ലെറോസിസ് രോഗം ബാധിച്ച മാരിയോന്‍ കാരോള്‍ എന്ന സ്ത്രീക്ക് സംഭവിച്ച രോഗസൗഖ്യം അത്ഭുതമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുളള പ്രഖ്യാപനം ഞായറാഴ്ചയാണ് നടന്നത്.
അയര്‍ലണ്ടിലെ ഔര്‍ ലേഡി ഓഫ് നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ 1989 ല്‍ നടന്നതാണ് പ്രസ്തുത രോഗസൗഖ്യം. കാരോള്‍ തന്റെ രോഗസൗഖ്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ താന്‍ മാതാവിനോട് രോഗസൗഖ്യത്തിന് വേണ്ടി കരഞ്ഞുപ്രാര്‍ത്ഥിച്ചു. തല്‍ക്ഷണം സൗഖ്യമായി. പിന്നീട് ഇതേക്കുറിച്ച് കരോള്‍ ഒരു ബുക്ക് പ്രസിദ്ധീകരിക്കുകയുമുണ്ടായി.
ആര്‍ച്ച് ബിഷപ് മൈക്കല്‍ നിയറിയാണ് ഈ രോഗസൗഖ്യത്തെ മാതാവിന്റെ നാമത്തിലുള്ള അത്ഭുതമായി സ്്ഥിരീകരിച്ച് പ്രഖ്യാപനം നടത്തിയത്.