സകലവിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുമ്പോള്‍ അതിന് വിശുദ്ധഗ്രന്ഥത്തില്‍ നിന്നുള്ള അടിസ്ഥാനമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. എ്ന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. പുരാതനസഭ മുതല്‍തന്നെ ഈ തിരുനാള്‍ ആചരിച്ചിരുന്നു. വെളിപാടിന്റെ പുസ്തകം ഏഴാം അധ്യായം 9- 12 വരെയുള്ള വാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തിരുനാള്‍ ആചരിക്കുന്നത്.
ഇതിനു ശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം… എന്നു തുടങ്ങുന്ന വചനഭാഗമാണ് ഇതിനാസ്പദം. 735 നവംബര്‍ ഒന്നിനാണ് പോപ്പ് ഗ്രിഗറി മൂന്നാമന്‍ സകലവിശുദ്ധരുടെയും വണക്കത്തിനായി ഒരു ചാപ്പല്‍ സ്ഥാപിച്ചത്. പിന്നീട് പോപ്പ് ഗ്രിഗറി നാലാമന്‍ നവംബര്‍ ഒന്ന് സകലവിശുദ്ധരുടെയും തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവയുടെയെല്ലാം അടിസ്ഥാനം വെളിപാട് പുസ്തകത്തിലെ പ്രസ്തുത വചനഭാഗം തന്നെ.