കുഴിമാടങ്ങളില്‍ പൊതുവെ എഴുതിവയ്ക്കുന്ന ഒരു വാക്കാണ് R I P. ലത്തീന്‍ വാക്കായ requiescat in pace എന്ന വാക്കില്‍ നിന്നാണ് RIP രൂപം കൊണ്ടിരിക്കുന്നത്. സമാധാനത്തില്‍ വിശ്രമിക്കുക എന്നാണ് ഇതിന്റെ അര്‍ത്ഥം. എട്ടാം നൂറ്റാണ്ടുമുതല്ക്കാണ് ഈ പ്രയോഗം നിലവില്‍ വന്നിരിക്കുന്നത്. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയായി അന്നുമുതല്‍ ഈ പ്രാര്‍ത്ഥന നിലവിലുണ്ട്. ശുദ്ധീകരണസ്ഥലംഎന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രാര്‍ത്ഥന നിലവില്‍ വന്നിരിക്കുന്നത്. മരിച്ചവര്‍ക്കുവേണ്ടിയുള്ള ലത്തീന്‍ കുര്‍ബാനക്രമത്തില്‍ ഈ പ്രാര്‍ത്ഥന തുടര്‍ച്ചയായി കടന്നുവരാറുണ്ട്.