Saturday, December 7, 2024
spot_img
More

    മരണത്തിനു ശേഷം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നവര്‍ ആരൊക്കെയാണ്?

    മരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്കുള്ള ആത്മാവിന്റെ യാത്രയ്ക്കിടയില്‍ ,സ്വര്‍ഗ്ഗത്തിലേക്കുപ്രവേശിക്കാനുള്ള ഊഴംകാത്തിരിക്കുന്നതിനിടയില്‍, ആത്മാവിനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുക്കുന്ന ഒരു ഇടമാണ് ശുദ്ധീകരണസ്ഥല.ശുദ്ധീകരണസ്ഥലത്തിലേക്ക് ആരൊക്കെ പോകും എന്നകാര്യം പലപ്പോഴും ചര്‍ച്ചാവിഷയമാണ്. മരിച്ച എല്ലാ ആത്മാക്കളും ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നില്ല. കൂടുതല്‍ ശുദ്ധീകരണം ആവശ്യമുള്ളവരും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യത അവകാശപ്പെട്ടവരുമായവരുമാണ് ശുദ്ധീകരണസ്ഥലത്ത് എത്തുന്നത്

    കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1030 പറയുന്നത് ഇപ്രകാരമാണ്:

    ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പുനേടിയവരാണ്. എന്നാല്‍ സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ അവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു.

    ചുരുക്കത്തില്‍ ആത്മാവില്‍ തീരെ ചെറിയ പാടോ ചെളിയോ പുരളാത്തവിധത്തില്‍ അത്യന്തം പരിശുദ്ധിയോടും വിശുദ്ധിയോടും കൂടി മാത്രമേ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ നമ്മുടെ ആത്മാവിന്റെ ശേഷിക്കുന്ന കറകള്‍കഴുകിക്കളയുന്നതിനുവേണ്ടിയാണ് ശുദ്ധീകരണസ്ഥലം. ഒരു അലക്കുകട പോലെയാണ് ശുദ്ധീകരണസ്ഥലം എന്ന് പറയാം. വെള്ളവസ്ത്രത്തിലെ അഴുക്കുനീക്കിക്കളയുന്നതില്‍ അലക്കുകടയില്‍ പ്രത്യേക സജ്ജീകരണങ്ങളുണ്ടല്ലോ. അതുപോലെ ആത്മാവിന്റെ കറകള്‍ കഴുകിക്കളയാന്‍,ആത്മാവില്‍ ചെറിയ കറകള്‍ വീണവര്‍ക്ക് ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോയേ തീരൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!