2016 ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിക്കുന്നു. നാമകരണനടപടികളുടെ ഔദ്യോഗിക തുടക്കം2025 ജനുവരി 12 ന് നടക്കും. 1982 ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച ക്ലെയര്‍ സുന്ദരിയും ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു തന്റെ രൂപഭാവാദികള്‍ കൊണ്ട് പെട്ടെന്ന് എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ കഴിയുന്ന ഒരു ടെലിവിഷന്‍ അവതാരികയായി അവള്‍ മാറിയത് പെട്ടെന്നായിരുന്നു. പതിനഞ്ചാം വയസില്‍ ബ്രിട്ടീഷ് നെറ്റ് വര്‍ക്ക് ചാനല്‍ 4 ല്‍ അവതാരികയായി കയറിയ ക്ലെയര്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിമാറുകയായിരുന്നു.സിനിമയായിരുന്നു അവളുടെലക്ഷ്യം.
എന്നാല്‍ 2000 ലെ ഒരു നോമ്പുകാലധ്യാനത്തില്‍ പങ്കെടുത്തത് അവളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. ദിവ്യകാരുണ്യാരാധന, മരിയന്‍ ആത്മീയത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സേര്‍വെന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ എ്ന്ന സന്യാസസഭയില്‍ അവള്‍ ആകൃഷ്ടയായി. തുടര്‍ന്ന് അവിടെ അവള്‍ കന്യാസ്ത്രീയായിത്തീരുകയായിരുന്നു. 2006 ല്‍ പ്രഥമവ്രതവാഗ്ദാനം നടത്തി. 2026 ഏപ്രില്‍ 16 ന് റെക്ടര്‍ സ്‌കെയില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട 673 പേരില്‍ ഒരാള്‍ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റായിരുന്നു.