നവംബർ 19 – ഔർ ലേഡി ഓഫ് ഗുഡ് ന്യൂസ് അല്ലെങ്കിൽ ഗ്ലാഡ് ടൈഡിങ്‌സ് (സദ്വാർത്തയുടെ മാതാവ് )
മഠാധിപതി ഓർസിനി എഴുതി: “മെഡിച്ചിയിലെ മേരി എല്ലാ ശനിയാഴ്ചയും സന്ദർശിച്ചിരുന്ന, സെൻ്റ് വിക്ടർ ആശ്രമത്തിലെ ഔർ ലേഡി ഓഫ് ഗുഡ് ടൈഡിംഗ്സ്. 1113-ൽ ലൂയി ദ ഫാറ്റ് ആണ് ആശ്രമം സ്ഥാപിച്ചത്.”
1108 മുതൽ 1137 വരെ ഫ്രാങ്കുകളുടെ രാജാവായിരുന്ന ലൂയി ആറാമനാണ് മുകളിൽ സൂചിപ്പിച്ച ലൂയി ദി ഫാറ്റ്. സെൻ്റ് വിക്ടറിൻ്റെ റോയൽ ആബിക്കുള്ള പണം നൽകിയത് ലൂയി ആറാമൻ രാജാവാണെങ്കിലും, പാരീസിലെ നോട്രഡാമിലെ ആർച്ച്ഡീക്കനായ ഷാമ്പോയിലെ വില്യം ആയിരുന്നു 1113-ൽ വിശുദ്ധ വിക്ടറിന് പ്രതിഷ്ഠിക്കപ്പെട്ട ആശ്രമത്തിന്റെ പണി അവിചാരിതമായി ആരംഭിച്ചത്.,
പ്രതിഭാധനരായ വിദ്യാർത്ഥികളുടെ വലിയ സദസ്സുകൾക്ക് നൽകിയിരുന്ന പ്രഭാഷണങ്ങളുടെ പേരിൽ പ്രശസ്തനായിരുന്ന വില്ല്യം, ഒടുവിൽ എല്ലാം ഉപേക്ഷിച്ച് ഒരു സന്യാസ സഹോദരനാകാൻ തീരുമാനിച്ചു. പാരീസിനടുത്ത്, സെന്റ് വിക്ടറിന്റെ പേരിലുള്ള ചെറിയ ആശ്രമത്തിലേക്ക് വിരമിക്കാൻ ആലോചിച്ച് അദ്ദേഹം തൻ്റെ കസേര ഉപേക്ഷിച്ചു. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ പ്രശസ്തി കാരണം, അദ്ദേഹത്തിൻ്റെ ശിഷ്യന്മാരാകാനും അദ്ദേഹത്തിൽ നിന്ന് കൂടുതൽ പഠിക്കാനും ആഗ്രഹിച്ച നിരവധി ആളുകൾ അദ്ദേഹത്തെ പിന്തുടർന്നു. അങ്ങനെ, ആകസ്മികമായി വില്യം ഒരിക്കൽ കൂടി സ്വന്തം സമൂഹത്തിൻ്റെ അധ്യാപകനാകാൻ നിർബന്ധിതനായി.
റോയൽ ആബി സ്കൂൾ ഓഫ് സെൻ്റ് വിക്ടർ എന്നറിയപ്പെട്ട ആശ്രമ പള്ളിയുടെ ഉത്ഭവം ഇങ്ങനായിരുന്നു, അതിന്റെ നിർമ്മാണചിലവിനായി ലൂയി രാജാവ് രത്നങ്ങൾ നൽകി. 1113-ൽ വില്യം, ഷാലോൺ-സ്യൂ-മാറിന്റെ മെത്രാനായപ്പോൾ, പദവി അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട മറ്റൊരാൾ സെൻ്റ് വിക്ടേഴ്‌സിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി. അങ്ങനെ അവർക്ക് അവരുടേതായ സഭ ഉണ്ടായി, അത് പഠനത്തിൻ്റെയും ഭക്തിയുടെയും കേന്ദ്രമായി മാറി. മാർപാപ്പമാരുടെയും പ്രഭുക്കന്മാരുടെയും ഔദാര്യത്താൽ ആശ്രമം അനുഗ്രഹിക്കപ്പെട്ടു.
12-ാം നൂറ്റാണ്ടിൽ പണിയപ്പെട്ട കെട്ടിടങ്ങൾ 16-ാം നൂറ്റാണ്ടിൽ തകർക്കപ്പെട്ടപ്പോൾ, ഫ്രാൻസിസ് ഒന്നാമൻ ഒരു പുതിയ പള്ളി പണിതു. ഫ്രഞ്ച് വിപ്ലവകാലത്ത് എല്ലാം നശിപ്പിക്കപ്പെട്ടു, ഒരു മെട്രോ സ്റ്റേഷനായി കെട്ടിടങ്ങൾ നിരപ്പാക്കപ്പെട്ടു. ഒരു കാലത്ത് അവിടെ ഉണ്ടായിരുന്ന പള്ളിയോ മറ്റ് കെട്ടിടങ്ങളോ കാണിക്കുന്ന വിശദമായ ഒരു രേഖയും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും, പാരീസിലെ മധ്യകാല ചിത്രപ്പണികളുള്ള ഗ്ലാസ് ജാലകങ്ങളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ പേരിൽ പള്ളി ഒരു കാലത്ത് പ്രശസ്തമായിരുന്നുവെന്ന് ഇന്നും ഓർമ്മിക്കപ്പെടുന്നു.