യുകെയില്‍ ആദ്യത്തെ കത്തോലിക്കാ മെഡിക്കല്‍ സ്കൂള്‍ 2026 ല്‍ ആരംഭിക്കും. ലണ്ടനിലെ സെന്റ് മേരീസ് യൂണിവേഴ്സിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുകെയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ മെഡിക്കല്കൗണ്സില് അടുത്തപടിയിലേക്ക് കടക്കാന്‍ അനുവാദം നല്‍കിയതോടെയാണ് ആദ്യത്തെ കത്തോലിക്കാ മെഡിക്കല്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സെന്റ് മേരീസ് വൈസ് ചാന്‍സലര്‍ പ്രഫ. അന്തോണി മക് ക്ലാരന് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.