Wednesday, January 29, 2025
spot_img
More

    പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവര്‍ക്കായുള്ള പ്രാര്‍ത്ഥന ഇതാ…

    പ്രാര്‍ത്ഥനയെക്കുറിച്ച് പറയുമ്പോഴെല്ലാം പലരും പറയുന്ന സ്ഥിരം വാചകമുണ്ട്.പ്രാര്‍്ത്ഥിക്കാന്‍ ആഗ്രഹമൊക്കെയുണ്ട്.പക്ഷേ അതിനു സമയംവേണ്ടേ? ശരിയാണ്, തിരക്കുപിടിച്ചജീവിതമാണ് നമ്മുടേത്. പലകാര്യങ്ങള്‍ക്കും പിന്നാലെ പായുന്ന നമുക്ക് പ്രാര്‍തഥിക്കാന്‍ മാത്രം സമയമില്ല. വളരെ കഷ്ടം തന്നെ. എന്നാല്‍ ഈ ഹ്രസ്വപ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി ചൊല്ലാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പലതരം പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇവിടെ പറയാന്‍ പോകുന്ന പ്രാര്‍ത്ഥന മികച്ച ഒരു പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ വഴിയില്ല.
    യേശുവേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതാണ് ആ പ്രാര്‍ത്ഥന.
    ഇതിലെല്ലാം ഉണ്ട്. ഈശോയോടുള്ള നമ്മുടെ സ്‌നേഹവും അടുപ്പവും നമ്മുടെ ആവശ്യങ്ങളും സങ്കടങ്ങളും നിയോഗങ്ങളും. അതുകൊണ്ട് ഇനി ഈ പ്രാര്‍്ത്ഥന ചൊല്ലാന്‍ പോലും സമയമില്ലാത്തവരായി നമ്മുടെയിടയില്‍ ആരും ഉണ്ടാവാന്‍പാടില്ല. എന്തു നല്ലപ്രാര്‍ത്ഥന അല്ലേ? ഈശോയേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!