ഉറക്കമില്ലായ്മ വേട്ടയാടുന്ന പല മനുഷ്യരുമുണ്ട്.പലവിധ കാരണങ്ങള്‍ കൊണ്ടാണ് മനുഷ്യര്‍ക്ക് ഉറക്കം നഷ്ടമാകുന്നത്. രോഗങ്ങളും ഉത്കണ്ഠകളും നഷ്ടബോധങ്ങളും നിരാശതകളും ആശങ്കകളുമെല്ലാം ചേര്‍ന്ന് പലരുടെയും ഉറക്കം അപഹരിക്കുന്നു. ഉറങ്ങാതിരിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും. ഉറക്കം ശരീരത്തിന് അത്യാവശ്യവുമാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിശ്വാസികളെന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്. ഉറങ്ങാന്‍പോകുന്നതിന് മുമ്പ് നമ്മുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന് സമര്‍പ്പിക്കുക. മനസ്സ് സ്വസ്ഥമാക്കിയും ഭാരങ്ങള്‍ ഇറക്കിവച്ചും മാത്രം ഉറങ്ങാന്‍ പോവുക. ഉറങ്ങാന്‍പോകുന്നതിന് മുമ്പ് എല്ലാ ആകുലതകളും ദൈവത്തിന് സമര്‍പ്പിക്കുക. നിങ്ങള്‍ ഉറങ്ങുമ്പോഴും അവിടുന്ന് ഉറങ്ങാതെ നിങ്ങള്‍ക്ക് കാവലായുണ്ടാവും. കൊളംബിയായിലെ ഫാ. മെല്‍സണ്‍ കോറിയ ഇതുമായി ബന്ധപ്പെട്ട് മനോഹരമായ ഒരുപ്രാര്‍ത്ഥനയും രചിച്ചിട്ടുണ്ട്. ഇതാ മനോഹരമായ ആ പ്രാര്‍ത്ഥന:
കര്‍ത്താവ് രാത്രിയുടെ ഈ നിമിഷത്തില്‍ ഞാന്‍ അങ്ങേയ്ക്ക് എന്റെ എല്ലാ ചിന്തകളെയും വിഷമതകളെയും ആകുലതകളെയും സന്തോഷങ്ങളെയും സമര്‍പ്പിക്കുന്നു. ഈ രാത്രിയില്‍ അങ്ങെന്റെ പ്രകാശമായിരിക്കണമേ. അങ്ങയുടെ സ്‌നേഹത്തില്‍ ഉറങ്ങുവാന്‍ എന്നെ അനുവദിക്കണമേ. അങ്ങയുടെ വെളിച്ചം എന്നെ പ്രകാശിപ്പിക്കട്ടെ. അങ്ങയുടെ സ്‌നേഹം ഈ രാത്രിയില്‍ ഞാന്‍ അനുഭവിക്കട്ടെ. അങ്ങയുടെ സ്‌നേഹത്തിലും കൃപയിലും ഉറങ്ങിയെണീല്ക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍