നമ്മളില്‍ പലരുടെയും വിചാരം ദൈവം ദേവാലയത്തിന്റെ നാലു അതിരുകളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു അനുഭവമാണ് ദൈവമെന്നാണ്. അല്ലെങ്കില്‍ സക്രാരിയില്‍ മാത്രമുള്ളത്. ശരിയാണ്, ദേവാലയത്തിലും സ്‌ക്രാരിയിലും ദൈവികസാന്നിധ്യമുണ്ട്. അവ കുറെക്കൂടി ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം നമ്മില്‍ സൃഷ്ടിക്കുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. അത് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ തന്നെ ദൈവികസാന്നിധ്യം എല്ലായിടവും നിറഞ്ഞുനില്ക്കുന്നുവെന്നു പറയുന്നതാണ് കൂടുതല്‍ ശരി അനുദിനജീവിതത്തിലെ ഓരോ സംഭവങ്ങളിലും കാഴ്ചകളിലും കേള്‍വികളിലും വ്യക്തികളിലും ദൈവികസാന്നിധ്യം തിരിച്ചറിയുക എന്നതാണ് വേണ്ടത്.
ഫ്രാന്‍സിസ് സാലസിന്റെ ജീവിതത്തില്‍ അത്തരമൊരു സംഭവം വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ് ആട്ടിന്‍കൂട്ടത്തില്‍ ഒരു ആട് മാത്രം ഒറ്റപ്പെട്ടുനില്ക്കുന്ന കണ്ട വിശുദ്ധന്റെ പ്രതികരണം ഇങ്ങനെയായിരുന്നുവത്രെ. നോക്കൂ ഫരിസേയരുടെ ഇടയില്‍ നമ്മുടെ ക്രിസ്തു നില്ക്കുന്നതുപോലെ ആടു നില്ക്കുന്നതു കണ്ടില്ലേ.
അതായത് ഏതു സംഭവങ്ങളിലും ദൈവികാനുഭവവും ദൈവികഛായയും കണ്ടെത്തുക. അത് നമ്മെ ക്രമേണ കൂടുതല്‍ ആത്മീയരും ദൈവസ്‌നേഹികളുമാക്കിത്തീര്‍ക്കും.