മഞ്ഞപ്ര: മഞ്ഞപ്ര പളളിയിലെ ബലിവേദിയില്‍ വച്ച് ഏകീകൃത കുര്‍ബാന അനുകൂലിയായ വികാരി ഫാ.സെബാസ്റ്റ്യന്‍ ഊരക്കാടനും ജനാഭിമുഖ കുര്‍ബാന അനുകൂലിയായ ഫാ. ജെഫ് പൊഴോലിപ്പറമ്പിലും തമ്മില്‍സംഘര്‍ഷം. ഞായറാഴ്ചയിലെ രാവിലത്തെ കുര്‍ബാനയ്ക്കിടയിലാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. അതിരൂപതയില്‍ നിന്നും വന്നിട്ടുളള കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ട കത്ത് വികാരി വായിക്കാന്‍ തുടങ്ങിയപ്പോള്‍ സഹ
വികാരി അള്‍ത്താരയില്‍ വച്ചിട്ടുള്ള മൈക്ക് എടുത്തുമാറ്റുകയും സര്‍ക്കുലര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ഇത് ഇവിടെ വായിക്കേണ്ടതില്ല എന്ന് ആക്രോശിക്കുകയും ചെയ്തതായിട്ടാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. ദിവ്യബലിക്കിടയില്‍ അനുചിതമായി പെരുമാറിയ സഹവികാരിക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അനുസരണക്കേട് കാണിച്ച വൈദികനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാത്തലിക് നസ്രാണി അസോസിയേഷന്‍, എകെ സിസി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടു.