എട്ടു നോമ്പ്ധ്യാനചിന്തകള്‍ -ആറാം ദിവസം
_
ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് നസ്രായൻ പിറന്നു വീണ കാലിത്തൊഴുത്തിനരുകിലാണ്. എല്ലാ സ്ത്രീകളെയും പോലെ പരിശുദ്ധ അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവണം പിറന്നു വീഴാൻ പോകുന്ന കുഞ്ഞിന് ഒരു സുരക്ഷിതമായ സ്ഥലം ഒരുക്കണമെന്ന്.
അതിനു വേണ്ടി ഭർത്താവായ ജോസഫിനൊപ്പം ഒരുപാടു അലഞ്ഞു..അവൾ പക്ഷെ അതൊന്നും ഫലം കണ്ടില്ല.. അവസാനം ഒരു കാലിത്തൊഴുത്തിൽ തന്റെ മകന് അവൾ ജന്മം നൽകി.. പ്രിയപ്പെട്ടവരേ. ഈ ഒരു അവസ്ഥയിൽ പോലും മറിയം ഒരിക്കൽ പോലും തന്റെ ഭർത്താവിനെയോ ദൈവത്തെയോ കുറ്റപെടുത്തിയില്ല പഴിചാരിയില്ല.. ഒരുപക്ഷെ ഭർത്താവിന് അവൾ ധൈര്യവും പകർന്നു കൊടുത്തിട്ടുണ്ടാവണം .
നമ്മുടെ ഒക്കെ ജീവിതത്തിലും നമ്മൾ ആഗ്രഹിക്കുന്ന പലതും കിട്ടാതെ വരുമ്പോൾ കിട്ടുന്നത് കൊണ്ട് തൃപ്തി പെടുന്നതിനു പകരം പലപ്പോഴും കൂടെ ചേർന്ന് നിൽക്കുന്നവരെ കുറ്റപ്പെടുത്താനും ദൈവത്തോട് പരാതി പറയാനും അല്ലേ നമ്മൾ മുന്നിൽ നിൽക്കുന്നത്.. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ കൂടെ ചേർന്ന് നിൽക്കുന്നവർക്ക് കൂടി ധൈര്യം പകർന്നു കൊടുക്കാനും ക്ഷമയോടെ അവയെല്ലാം നേരിടുവാനും പരാതികൾ ഇല്ലാത്ത നസ്രായന്റെ അമ്മ നമ്മെ സഹായിക്കട്ടെ
നസ്രായന്റെ അമ്മയ്ക്കു ആറു റോസാപുഷ്പങ്ങൾ സമ്മാനമായി നൽകാം (6 നന്മ നിറഞ്ഞ മറിയമേ ചൊല്ലുക )
ഫാ. അനീഷ് കരിമാലൂർ