ചോസണ്‍ സീരീസിലെ ലാസ്റ്റ് സപ്പര്‍ ഏപ്രില്‍ പത്തുമുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ത്യയുള്‍പ്പടെ 40 രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബ്രസീല്‍, മെക്‌സിക്കോ, ഇറ്റലി, ജര്‍മ്മനി,പോളണ്ട്, ഫിലിപ്പൈന്‍സ്, യുകെ എന്നീ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സീരിസാണ് ക്രിസ്തുചരിത്രം പറയുന്ന ചോസണ്‍. പുതുതായി റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.