ഡിസംബര്‍ 5 – ഔര്‍ ലേഡി ഓഫ് ദ ജസ്യൂട്ട് കോളജ് , റോം( 1584)
റോമില്‍ 1584 ലാണ് ഔര്‍ ലേഡി ഓഫ് ദ ജസ്യൂട്ട് കോളജ് ആരംഭിച്ചത്. മറ്റേതൊരു ഹൗസും പോലെയായിരുന്നു ഈശോസഭ ഇതാരംഭിച്ചത്. 1563 ല്‍ ബെല്‍ജിയംകാരനായ ഈശോസഭാംഗം ഫാ. ജോണ്‍ ല്യൂനിസാണ് റോമിലെ കോളെദിയോ റൊമാനോയില്‍ യുവാക്കള്‍ക്കുവേണ്ടി സൊഡാലിറ്റി ഓഫ് ഔര്‍ ലേഡി സ്ഥാപിച്ചത്.
പേപ്പല്‍ ബൂളയായ Superna Dispositione പ്രകാരമായിരുന്നു അത്. ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ അനുദിനമുള്ള ദിവ്യബലിയര്‍പ്പണം, ആഴ്ചതോറുമുള്ള കുമ്പസാരം, മാസം തോറുമുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം, ഓരോ ദിവസം അരമണിക്കൂര്‍ വീതമുള്ള ധ്യാനം എന്നീ ഭക്തകൃത്യങ്ങളിലൂടെ അവരുടെ ആത്മീയജീവിതത്തിന് കരുത്തുപകരുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ദരിദ്രരെ സേവിക്കുക എന്നതും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍പെടുന്നു. പരിശുദ്ധ അമ്മയാണ് ഈ സംഘടനയുടെ പേട്രണ്‍. സൊഡാലിറ്റിയില്‍ നിന്ന് ഇതുവരെയായി 22 മാര്‍പാപ്പമാര്‍ ഉണ്ടായിട്ടുണ്ട.
1584 ല്‍ ഫാ. ല്യൂനിസ് സ്വര്‍ഗപ്രാപ്തനായി. പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഈ സംഘടനയ്ക്ക് കാനോനികമായ അംഗീകാരവും നല്കി. യൂറോപ്പ്, ഇന്ത്യ,ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഇന്ന് സൊഡാലിറ്റിയുണ്ട്. 17 ാം നൂറ്റാണ്ടിലാണ് ഈ ഗ്രൂപ്പിന് ഏറ്റവും അധികം വളര്‍ച്ചയുണ്ടായത്. പോപ്പ് ക്ലമെന്റ് പതിനാലാമന്‍ ഈശോസഭയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അത് ഈശോസഭയില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു. അതേതുടര്‍ന്ന് കത്തോലിക്കാ മെത്രാന്മാര്‍ ലോകമെങ്ങും മരിയന്‍ സൊഡാലിറ്റികള്‍ ആരംഭിച്ചു.