യൂക്കറിസ്റ്റ് എന്ന വാ്ക്കിന്റെ അര്‍ഥം നന്ദി പറയുക എന്നാണ്. യഹൂദപാരമ്പര്യത്തില്‍ അത് കൂറെക്കൂടി വ്യക്തമായി പറയുന്നുണ്ട്. ദൈവത്തിന് നന്ദിപറയുക എന്നതാണ് അതു അര്‍ത്ഥമാക്കുന്നത്.
പിന്നെ അവന്‍ അപ്പമെടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത് മുറിച്ചു അവര്‍്ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു( ലൂക്കാ 22:19)
അന്ത്യഅത്താഴ വേളയുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ആ ബലിയുടെ ഓര്‍മ്മയാണല്ലോ ഓരോ ദിവസവും നാം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പുതുക്കുന്നത്. അങ്ങനെയാണ് ദിവ്യബലി ഏറ്റവും വലിയകൃതജ്ഞതാബലിയായി മാറുന്നത്.