നോര്‍ത്ത് കൊറിയ: ക്രൈസ്തവമതപീഡനവും മതവിരുദ്ധതയും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന നോര്‍ത്ത് കൊറിയായില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. ചൈനയില്‍ നിന്ന് തിരിച്ചയച്ചവരും ക്രൈസ്തവരുമായി ബന്ധംപുലര്‍ത്തുന്നവരുമായവരെ ഉത്തരകൊറിയന്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്ക് അയ്ക്കുന്നു. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്രൈസ്തവവിശ്വാസം അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ക്രൈസ്തവമതപീഡനം ശക്തമായുള്ള 18 രാജ്യങ്ങളുടെ ലിസ്റ്റാണ് പുറത്തുവിട്ടിട്ടുള്ളത്. അതിലൊന്നാണ് നോര്‍ത്ത് കൊറിയ. 1948 മുതല്‍ കിം രാജവംശം അധികാരത്തിലേറിയ നാള്‍ മുതല്ക്കാണ് നോര്‍ത്ത് കൊറിയായില്‍ കമ്മ്യൂണിസ്റ്റ് വാഴ്ച ആരംഭിച്ചതും ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയിലായതും.
ക്രിസ്തുമതം രാജ്യത്തിന് ഭീഷണിയാണെന്നാണ് കിം ഭരണകൂടം കരുതുന്നത്. കിം II സങ് രൂപീകരിച്ച ഐഡിയോളജിയില്‍ വിശ്വസിക്കണമെന്നാണ് ഭരണകൂടം അനുശാസിക്കുന്നത്.