ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്്ചാത്തലത്തില്‍ അക്രമത്തെ ന്യായീകരിക്കാന്‍ ബൈബിള്‍ ഉപയോഗിക്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ് വടക്കന്‍ ആഫ്രിക്കയിലെ കത്തോലിക്കാമെത്രാന്മാര്‍. മറ്റുള്ളവരെ ഉപദ്രവിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന അക്രമങ്ങളില്‍ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്നവര്‍ പിന്‍വാങ്ങണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു.
സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജനതയുടെ മേലുള്ള കോളനിവല്‍ക്കരണവും അധിനിവേശവും ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ബൈബിള്‍ ഉപയോഗിക്കാനാവില്ല. ഇസ്രായേലി ഗ്രൂപ്പുകള്‍ ഭൂമിയെ ദൈവികമായ അവകാശമായി വിശേഷിപ്പിക്കുമ്പള്‍ ഹമാസും മറ്റു പലസ്തീന്‍ വിഭാഗങ്ങളും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വിശ്വാസപരമായ കാര്യങ്ങളാണ് പ്രയോഗിക്കുന്നത്.