മുല്ലപെരിയാർ : അണ ക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.
കൊച്ചി. 130 വർഷം പിന്നിട്ട മുല്ലപേരിയാർ അണകെട്ടി ന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്.
രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ജലഉപയോഗവും ഉറപ്പുവരുത്തേണ്ട കാര്യത്തിൽ അണകെട്ടിന്റെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപണികൾ എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാർ വകുപ്പുകളുട ഏകോപനത്തിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാര്യക്ഷമതയോടെ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.
1886 ലെ രജിസ്റ്റർ ചെയ്യപെടാത്ത പാട്ടകരാറും, 1970 ലെ അനുബന്ധ ഉടമ്പടിയും കോടതികളിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ടിന്റെ സുരക്ഷാ ഉത്തരവാദിത്തം കേരളത്തിനല്ലെന്ന കേന്ദ്ര ജലശക്തി സഹ മന്ത്രിയുടെ ലോകസഭയിൽ ഡീൻ കുര്യാക്കോസിനു നൽകിയ മറുപടി ആശങ്ക ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു