Saturday, December 7, 2024
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബങ്ങൾക്കായി നടത്തിയ  ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹ 2024 “.ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ

    ഷൈമോൻ തോട്ടുങ്കൽ

    ബർമിംഗ് ഹാം  . ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന  ദൈവശാസ്ത്ര  വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി  നടക്കുന്ന ദൈവ ശാസ്ത്ര  ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ  രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം   കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ  കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി  സംഘടിപ്പിച്ച  ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച്  ലൈവ് ആയിട്ടാണ് നടക്കുക . രൂപതാ തല മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും നൽകും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .  ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ്  ടീമുകളാണ്  ലൈവ്  ആയി നടക്കുന്ന ഫൈനൽ  മത്സരത്തിൽ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു . ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനെലിൽ കൂടി  സംപ്രേഷണം ചെയ്യും .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!