മാര്‍പാപ്പമാര്‍ക്കും ചില വിനോദങ്ങളുണ്ട്. കാരണം അവരും മനുഷ്യരാണ്. മറ്റേതൊരു മനുഷ്യനെയും പോലെ പല വിനോദങ്ങളില്‍ അവര്‍ ഏര്‍പ്പെടാറുമുണ്ട്. മാര്‍പാപ്പമാരുടെ അത്തരം ചില വിനോദങ്ങളിലൂടെ കടന്നുപോകാം. നമുക്കേറെ പ്രിയപ്പെട്ട ജോണ്‍പോള്‍ രണ്ടാമനില്‍ നിന്നു തന്നെ തുടങ്ങാം. ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പാപ്പ സ്‌പോര്‍ട്‌സ് പ്രേമിയായിരുന്നു. സോസര്‍ ഗോള്‍കീപ്പറായിരുന്നു. അതോടൊപ്പം മലകയറ്റത്തിലും അദ്ദേഹം തല്പരനായിരുന്നു ജോണ്‍ പോള്‍ ഒന്നാമനും bocce എന്ന കളിയോട് താല്പര്യമുള്ള വ്യക്തിയായിരുന്നു. ഇറ്റാലിയന്‍ ഗെയിം ആണ് ഇത്. ഇതിനു പുറമെ പുസ്തകപ്രേമിയുമായിരുന്നു. പ്രശസ്തരായ വ്യക്തികളുടെ കത്തുകള്‍ അടങ്ങുന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു ബെനഡിക്ട് പതിനാറാമന്. മൊസാര്‍ട്ടിനെയുംബീഥോവനെയും ഏറെ സ്‌നേഹിച്ച അദ്ദേ്ഹം പിയാനോ വായനക്കാരനുമായിരുന്നു. പെയ്ന്റിംങ് ശേഖരിക്കുകയായിരുന്നു പോള്‍ ആറാമന്റെ വിനോദം.
ജോണി വാക്കര്‍ എന്ന വിളിപ്പേരുള്ള ജോണ്‍ ഇരുപത്തിമൂന്നാമന് നടത്തമായിരുന്നു വിനോദം. പിയൂസ് പന്ത്രണ്ടാമന് പക്ഷിവളര്‍ത്തലിലായിരുന്നു താല്പര്യം. പത്താം പീയുസിന് ആരാധനാഗീതങ്ങളോടായിരുന്നു കമ്പം. സമയനിഷ്ഠപുലര്‍ത്തിയിരുന്ന,അക്കാര്യത്തില്‍ അണുവിട മാറാത്ത ബെനഡിക്ട് പതിനഞ്ചാമന്‍ സമ്മാനമായി നല്കിയിരുന്നത് വാച്ചുകളായിരുന്നു. താമസിച്ചുവരുന്നതിന് ഒരിക്കലും ഒഴികഴിവ് പറയരുത് എന്നായിരുന്നു വാച്ചു നല്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നത്.