Thursday, December 12, 2024
spot_img
More

    ആഗമനകാലത്ത് നമുക്ക് അനുകരിക്കാവുന്ന ഏറ്റവും മികച്ച വ്യക്തി

    രക്ഷകനുവേണ്ടി ഏറ്റവും അധികം കാത്തിരുന്ന വ്യക്തി പരിശുദ്ധ മറിയമായിരുന്നു. അതുകൊണ്ട് ഈ ആഗമനകാലത്ത് നമുക്ക് അനുകരിക്കാവുന്ന ഏറ്റവും മികച്ച വ്യക്തി പരിശുദ്ധ അമ്മയാണ്.രക്ഷകനുവേണ്ടി അമ്മയെങ്ങനെ ഹൃദയമൊരുക്കി കാത്തിരുന്നുവോ അതുപോലെ ഉണ്ണീശോ നമ്മുടെ ജീവിതത്തിലും ഹൃദയത്തിലും പിറക്കുന്നതിനായി നമുക്ക് കാത്തിരിക്കാം. പരിശുദ്ധ അമ്മ എല്ലാ ദിവസവും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നുവെന്നാണ് പാരമ്പര്യം. അതുപോലെ നമുക്കും ഈ ദിവസങ്ങളില്‍ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കാം.

    കൂടുതല്‍ തിരുവചനങ്ങള്‍ നമുക്കു മനപ്പാഠമാക്കുകയും ചെയ്യാം.ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങിയവളായിരുന്നു പരിശുദ്ധ അമ്മ.നമുക്കും പരിശുദ്ധ അമ്മയെ പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങാം. പരാതികളോ പരിഭവങ്ങളോ അമ്മയ്ക്കുണ്ടായിരുന്നില്ല. നമുക്കും അമ്മയുടെ ഈ സ്വഭാവമഹിമ അനുകരിക്കാം.

    പരിശുദ്ധ അമ്മയെ മനസില്‍ ധ്യാനിച്ചുകൊണ്ടായിരിക്കണം നമ്മള്‍ ക്രിസ്തുമസിന് ഒരുങ്ങേണ്ടത്. അമ്മ നിര്‍ദ്ദേശിക്കുന്നതുപോലെ ക്രിസ്തുമസിനൊരുങ്ങുമ്പോള്‍ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും യേശുവിന്റെവെളിച്ചം കടന്നുവരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!