ജൂവാന് ഡീഗോ എന്ന യുവാവ് പതിവുപോലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ഒരു കുന്നിന്‍ചെരുവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. പോകുന്നവഴിക്ക് അസംഖ്യം പക്ഷികളുടെ ശബ്ദം മധുരമായ ആലാപനം പോലെ അയാള്‍ക്ക്അനുഭവപ്പെട്ടു. അത്ഭുതത്തോടും ആനന്ദത്തോടും കൂടി കുന്നിന്‍മുകളിലേക്ക് നോക്കിയ ജുവാന്‍ കണ്ടത് വെളുത്തതും തിളങ്ങുന്നതുമായ ഒരു മേഘവും അതിനുള്ളില് തിളങ്ങുന്ന പ്രകാശകിരണങ്ങളുള്ള നിറമുള്ള ഒരു മഴവില്ലുമായിരുന്നു. അതുകണ്ടപ്പോള്‍ ഇതെല്ലാം ഒരു സ്വപ്‌നമാണോയെന്നാണ് ജൂവാന്‍ സംശയിച്ചത്. ഞാനിതെവിടെയാണ്,ഞാനെന്താണ് കാണുന്നത്. ഞാന്‍ സ്വര്‍ഗ്ഗത്തിലാണോ എന്നെല്ലാം ജൂവാന്‍ സംശയിച്ചു.
അപ്പോള്‍ പ്രകാശം നിറഞ്ഞ മേഘത്തിനിടയില്‍ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം ജൂവാന്‍കേട്ടു ജൂവാനെ പേരുവിളിച്ചുകൊണ്ടുള്ള അതിമധുരമായ ശബ്ദം.
അടുത്തുവരൂ അടുത്തുവരൂ..
ആ വിളികേട്ട് വിസമ്മതമൊന്നും രേഖപ്പെടുത്താതെ ജൂവാന്‍ അടുക്കലെത്തി. അതീവസുന്ദരിയായ ഒരു സ്ത്രീയെയാണ് മേഘങ്ങള്‍ക്കുള്ളില്‍ ജൂവാന്‍ കണ്ടത് ആ സുന്ദരിയായ യുവതി താന്‍ പരിശുദ്ധയായ കന്യകാമറിയമാണെന്നും സകലതും സൃഷ്ടിച്ച ദൈവം എവിടെയും സന്നിഹിതനാണെന്നും തനിക്കുവേണ്ടി ഈ സ്ഥലത്ത് ഒരു ദേവാലയം പണിയണമെന്നും ജൂവാനോട് ആവശ്യപ്പെട്ടു. ഈ ജനതയുടെ വിലാപങ്ങളും സങ്കടങ്ങളും താന്‍ കണ്ടിരിക്കുന്നുവെ്ന്നും താന്‍ പറഞ്ഞ കാര്യം അധികാരികളെ അറിയിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
ഞാന്‍ അമ്മയുടെ വിനീതദാസനാകയാല്‍ ഇക്കാര്യം അധികാരികളെ അറിയിക്കാമെന്ന് പറഞ്ഞ് ജൂവാന്‍ മടങ്ങി. അദ്ദേഹം സ്ഥലത്തെ മെത്രാനെ ഇക്കാര്യം അറിയിച്ചുവെങ്കിലും മെത്രാന്‍ ജൂവാന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്തില്ല. നിരക്ഷരനും ദരിദ്രനുമായ ജൂവാന് മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനേ കഴിഞ്ഞില്ല. മെത്രാന്റെ പ്രതികരണം ജൂവാനെ നിരാശപ്പെടുത്തി.
മാതാവിനോട് ഇക്കാര്യം എങ്ങനെ പറയുമെന്ന് അറിയാതെ വിഷമിച്ച് ജൂവാന്‍ വീണ്ടും ആ കുന്നിന്‍മുകളിലെത്തി അവിടെ മാതാവ് ജൂവാനെ കാ്ത്തുനില്ക്കുന്നുണ്ടായിരുന്നു. നടന്ന സംഭവമെല്ലാം ജൂവാന്‍ മാതാവിനോട് തന്റെ പ്രാദേശികഭാഷയില്‍ വെളിപെടുത്തി. ഇങ്ങനെ പലദിവസം മാതാവിനെ ജൂവാന്‍ കണ്ടുമുട്ടുകയും ജൂവാന്‍ ഇക്കാര്യം മെത്രാനെ അറിയിക്കുകയും മെത്രാന്‍ അവിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
മാതാവില്‍ നിന്ന് പ്രത്യേകമായ അടയാളമാണ് ജൂവാന്‍ അഭ്യര്‍ത്ഥിച്ചത്. ആ അടയാളമുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ വിശ്വാസമായേക്കും, മെത്രാന് വിശ്വസിക്കാന്‍ വേണ്ടി താനൊരു അടയാളംനല്കാമെന്നും അടുത്തദിവസം വരണമെന്നും മാതാവ് ജൂവാനോട് ആവശ്യപ്പെട്ടു. പിറ്റേന്ന് ഡിസംബര്‍ പതിനൊന്നാം തീയതിയായിരുന്നു. എന്നാല്‍ മാതാവിന് കൊടുത്ത വാക്കു പാലിക്കാന്‍ ജൂവാന്‌സാധിച്ചില്ല.മറ്റൊന്നുമായിരുന്നില്ല കാരണം. ജൂവാന്റെ അമ്മാവന് രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു. അന്നേ ദിവസംമുഴുവന്‍ അമ്മാവന്റെ അടുക്കല്‍ ചെലവഴിച്ച ജൂവാന്‍ പിറ്റേന്ന് കുന്നിന്‍മുകളിലെത്തി, തന്റെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മാതാവിനോട് തുറന്നുപറഞ്ഞപ്പോള്‍ മാതാവ് അയാളെ ആശ്വസിപ്പിച്ചു
. അമ്മാവന്‍രോഗം മൂലം ഇപ്പോള്‍ മരിക്കുകയില്ലെന്ന് ഉറപ്പുനല്കിയമാതാവ് ഞാന്‍ നിന്റെ അമ്മയല്ലേ നീയെന്റെ സംരക്ഷണത്തിലല്ലേ എന്ന് ആശ്വസിപ്പിച്ചു.തന്നെകണ്ടുമുട്ടിയ കുന്നിന്‍മുകളില്‍ ചെന്ന് റോസപ്പൂഷ്പങ്ങള്‍ പറിച്ചുകൊണ്ടുവരാനാണ് മാതാവ് ജൂവാനോട് ആവശ്യപ്പെട്ടത്.
പാറക്കെട്ടുകള്‍ നിറഞ്ഞ അവിടെ ഒരിക്കലും പൂക്കളുണ്ടാവുകയില്ലെന്ന് അറിയാമായിരുന്നിട്ടും ജൂവാന്‍ മാതാവ് പറഞ്ഞത് അനുസരിച്ചു. പക്ഷേ അവിടെചെന്നപ്പോള്‍ ജൂവാന്‍ കണ്ട കാഴ്ച അവി്ശ്വസനീയമായിരുന്നു. കാസ്റ്റിലിയന്‍ റോസപ്പൂക്കളുടെമനോഹരമായ പൂന്തോട്ടമാണ് അവിടെ ജൂവാന് കാണാന്‍സാധിച്ചത്. തന്റെ മേല്‍ക്കുപ്പായം അഴിച്ചു അതില്‍ ആകാവുന്നത്ര റോസാപ്പുഷ്പങ്ങള്‍ ജൂവാന്‍ ശേഖരിച്ചു. അതിനു ശേഷം മാതാവിന്റെ അടുക്കലെത്തി.
മാതാവ് പറ്ഞ്ഞു ഈ പൂക്കളുമായി നേരെ മെത്രാന്റെ അടുക്കലേക്കു പോവുക.വഴിയില്‍ മറ്റാരെയും ഇത് കാണിക്കരുത്. മെത്രാന്‍ വീണ്ടും ജൂവാനെ കാണാന്‍ സന്നദ്ധനായില്ലെങ്കിലും ഒടുവില്‍ സമ്മതിച്ചു. മെത്രാന്റെ മുമ്പിലെത്തിയ ജൂവാന്‍ തന്റെ മേല്‍ക്കുപ്പായം തുറന്നുകാട്ടിയപ്പോള്‍ അസാധാരണമായ സുഗന്ധവും ഭംഗിയുമുള്ള റോസാപ്പുഷ്പങ്ങള്‍ കാണുകയും മേല്‍ക്കുപ്പായത്തില്‍ അന്നുവരെ കണ്ടിട്ടില്ലാത്തമാതാവിന്റെ ചിത്രം പതിഞ്ഞിരിക്കുന്നതായും മെത്രാന്‍ കണ്ടു. ഇത് അദ്ദേഹത്തെ അത്ഭുതപരതന്ത്രനാക്കി.
കൂടുതല്‍ തെളിവുകള്‍ അ്‌ന്വേഷിച്ച അദ്ദേഹം മരണാസന്നനായികഴിയുകയായിരുന്ന ജൂവാന്റെ അമ്മാവന്‍രോഗവിമുക്തനായ കാര്യവും മനസ്സിലാക്കി. ഇങ്ങനെയായിരുന്നു ഗാഡ്വെലൂപ്പെ മാതാവിന്റെ പ്രത്യക്ഷപ്പെടലും തീര്‍ഥാടനകേന്ദ്രത്തിന്റെ ആരംഭവും. 1531 ലാണ് ജൂവാന്‍ പറഞ്ഞ സ്ഥലത്ത് ചെറിയൊരു ചാപ്പല്‍ നിര്‍മ്മിച്ചത്. അവിടെ മാതാവിന്റെ രൂപം ഡിസംബര്‍ 26 ന് പ്രതിഷ്ഠിച്ചു.പിന്നീട് പലകാലങ്ങളിലായി ദേവാലയം പുതുക്കിപ്പണിതു. ബോംബ് വച്ച് മാതാവിന്റെ രൂപം തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മാതാവിന്റെ രൂപം അതിജീവിച്ചു.