Thursday, December 12, 2024
spot_img
More

    ഡിസംബര്‍ 13- ഔര്‍ ലേഡി ഓഫ് ദ ഹോളി ചാപ്പല്‍,പാരീസ്

    കിങ് ലൂയിസ് ഒമ്പതാമന്‍ വിശുദ്ധനാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ പരിശുദ്ധ അമ്മയോടുളള ആദരസൂചകമായി പണി കഴിപ്പിച്ചതാണ് പാരീസിലെ ഹോളി ചാപ്പല്‍. ഗോഥിക് ആര്‍ക്കിടെക്ച്ചര്‍ ശൈലിയില്‍ പണികഴിപ്പിച്ചതാണ് ഈ ദേവാലയം.സ്റ്റെയ്ന്‍ഡ് ഗ്ലാസവിന്‍ഡോസിന്റെ കാര്യം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

    ഈശോയുടെ പീഡാസഹനങ്ങളുടെ തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ചുവിപ്ലവകാലത്ത് ഗുരുതരമായ രീതിയില്‍ ദേവാലയത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. ദേവാലയത്തിന്റെ പ്രധാനവാതില്ക്കല്‍ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിട്ടുണ്ട്.

    മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പല ദൈവശാസ്ത്രജ്ഞന്മാരും ഈ ദേവാലയത്തിന്റെ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട്മാതാവിന്റെ അമലോത്ഭവത്വത്തെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!