ഹംഗറിയിലെ ഔര്‍ ലേഡി ഓഫ് അല്‍ബാ റെജിസ് ദേവാലയം ഹംഗറിയുടെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫനാണ് പണികഴിപ്പിച്ചത്. തന്റെ രാജ്യം മുഴുവന്‍ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കാന്‍ മാത്രം മരിയഭക്തനായിരുന്നു അദ്ദേഹം.കിരീടധാരണ വേളയില്‍ കിരീടം താന്‍ അണിയുന്നതിന് പകരം മാതാവിന്റെ ശിരസില്‍ ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അത്രമാത്രം മാതാവിനോട് സ്‌നേഹമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
സ്റ്റുല്‍വെയ്‌സണ്‍ബര്‍ഗില്‍ മാതാവിന്റെ ബഹുമാനാര്‍ത്ഥം പണിതപള്ളിയില്‍ വ്ച്ചാണ് ഹംഗറിയിലെ രാജാക്കന്മാര്‍ കിരീടധാരണം നടത്തിയത്. 1038 ല്‍ വിശുദ്ധ സ്റ്റീഫനെ അടക്കം ചെയ്തതും ഇവിടെയായിരുന്നു. കൂടാതെപതിനഞ്ചോളം രാജാക്കന്മാരെ സംസ്‌കരിച്ചതും ഇവിടെയാണ്
നൂറ്റാണ്ടുകളോളം സമയമെടുത്താണ് ബസിലിക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത്്. 1543 ല്‍ തുര്‍ക്കികള്‍ ഈ ദേവാലയത്തിന് നേരെ ആക്രമണം നടത്തി. 1601 ല്‍ വെടിവച്ചും തീ കൊളുത്തിയും അവര്‍ ഈ ദേവാലയം പൂര്‍ണമായും നശിപ്പിച്ചു. 1688 ലാണ് തുര്‍ക്കികള്‍ ഇവിടം വിട്ടുപോയത്.