Thursday, December 12, 2024
spot_img
More

    കെസിബിസിയില്‍ പുതിയ നിയമനങ്ങള്‍

    കെസിബിസിയുടെ ശീതകാല സമ്മേളനത്തില്‍ കെസിബിസിയുടെ വിവിധ പദവികളിലേക്കുള്ള പുതിയ നിയമനങ്ങള്‍ നടന്നു. ഇതനുസരിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലും (ആലപ്പുഴ രൂപത) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ഡിറ്റോ കൂലയും (തൃശ്ശൂര്‍ അതിരൂപത) ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി . ഫാ അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത) വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത) കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കലും (വരാപ്പുഴ അതിരൂപത) നിയമിതരായി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!