ന്യൂഡല്‍ഹി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവിയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്‌ററ്. ഇന്ത്യക്ക് വലിയസന്തോഷവും അഭിമാനവും എന്നാണ് മോദി എക്‌സില്‍ കുറിച്ചിരിക്കുന്നത്. കര്‍ദിനാള്‍ സ്ഥാനാരോഹണത്തിന് എത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
കര്‍ത്താവായ യേശുക്രിസ്തുവിന്റെ തീവ്രഅനുയായി എന്നനിലയില്‍ മാനവസമൂഹത്തന്റെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചി്ടടുള്ള വ്യക്തിയാണ് കര്‍ദിനാള്‍ കൂവക്കാട് എന്നും അദ്ദേഹത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആശംസകള്‍ എന്നും പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.