ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ധൂപക്കുറ്റി. ധൂപക്കുറ്റി വെറുതെ പുകയ്ക്കാന്‍വേണ്ടി മാത്രമുള്ളതാണ് എന്നാണോവിചാരം?ഒരിക്കലുമല്ല,കൃത്യമായ ചില അര്‍ത്ഥങ്ങള്‍ ധൂപക്കുറ്റി വ്യക്തമാക്കുന്നുണ്ട്.നമുക്കറിയാം ധൂപക്കുറ്റിക്ക് രണ്ടുതട്ടുകളുണ്ട്.
ഒന്നുമേല്‍ഭാഗം.രണ്ട് താഴ് ഭാഗം. മേല്‍ഭാഗം സ്വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നു.കീഴ്ത്തട്ട് ഭൂമിയെയും രണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചങ്ങല പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് സൂചിപ്പിക്കുന്നത്. ധൂപക്കുറ്റിയില്‍ കരിക്കട്ട ഇടാറുണ്ടല്ലോ. കരിക്കട്ട നമ്മുടെ ഓരോരുത്തരുടെയും പാപങ്ങളെയുംപാപക്കറകളുടെയും സൂചകമാണ്. കരിക്കട്ടയെ ജ്വലിപ്പിക്കുന്ന തീക്കട്ടയാക്കുന്നത് പരിശുദ്ധാത്മാവാണ്. വിശ്വാസിയുടെ വിശ്വാസം, പ്രത്യാശയുമൊക്കെയാണ് കുന്തിരിക്കമായി മാറുന്നത്.വൈദികന്‍ കുന്തിരക്കമിട്ടതിനു ശേഷ ധൂപിക്കുന്നത് അത്തരമൊരു സൂചനയാണ്.
കുന്തിരിക്കം പുകയുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധം ്‌സ്വര്‍ഗത്തിലേക്ക് ഉയരുകയും അനുഗ്രഹമായി അത് ഭൂമിയിലേക്ക് തന്നെ തിരികെ വരുകയും ചെയ്യുന്നു.
ഇത്രയുമൊക്കെ അര്‍ത്ഥമുണ്ട് ധൂപിക്കുന്നതിലും ധൂപക്കുറ്റിയിലുമെന്ന് ഇതുവരെയും അറിയില്ലായിരുന്നുവല്ലേ. ഇനി ധൂപിക്കുമ്പോള്‍ നമുക്കു നമ്മുടെ ഹൃദയവിചാരങ്ങള്‍ ദൈവത്തിലേക്കുയര്‍ത്തി പ്രാര്‍ത്ഥിക്കാം.