ഈശോയുടെ ജനനത്തിരുനാള്‍ എങ്ങനെയാണ് ക്രിസ്തുമസ് എന്ന പേരില്‍ അറിയപ്പെടാനാരംഭിച്ചത്? സാധാരണയായി ബര്‍ത്ത് ഡേ എന്ന വാ്ക്കല്ലേ വരേണ്ടത്? ബോണ്‍ നത്താലേ എന്ന വാക്കാണ് ക്രിസ്തുവിന്റെ ജനനത്തിരുനാളിനെ സൂചിപ്പിക്കാനായി ഇറ്റലിക്കാര്‍ ഉപയോഗിക്കുന്നത്. സ്പാനീഷുകാരാകട്ടെ FeliZ Navidad എന്നും. എന്നാല്‍ ഇംഗ്ലീഷ് വാക്കാണ് ക്രിസ്തുമസ്. പഴയകാലത്തെ ഇംഗ്ലീഷ് വാക്കായ cristes maesse, the Mass of Christ എന്ന വാക്കില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദം ഉണ്ടായതെന്നാണ് പാരമ്പര്യവിശ്വാസം. Christs Mass എന്ന വാക്കില്‍ നിന്നാണ് Christmas എന്ന വാക്കുണ്ടായിരിക്കുന്നത്. ഇംഗ്ലീഷില്‍ പൊതുവെ ഉപയോഗിച്ചുവരുന്ന വാക്കാണ് ഇത്